നെടുമങ്ങാട്. തൊളിക്കോട് ഷീലാ മൻസിലിൽ മുൻ പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസർ ഇ. അബ്ദുൽ സലാം (83) നിര്യാതനായി. മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ടി. എച്ച്. മുസ്തഫയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് തൊളിക്കോട് തേവൻപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ: സഫിയാ ബീവി. മക്കൾ ഷീലാ ബീഗം (റിട്ട. പ്രഥമാധ്യാപിക, ഗവ. ഹൈസ്കൂൾ വക്കം), ഷറഫുദീൻ (എഞ്ചിനിയർ, ദൂരദർശൻ കേന്ദ്രം, ഊട്ടി), നൂർജിഹാൻ (അധ്യാപിക, ഗവ. എച്ച്. എസ്. എസ് പോരുവഴി), നസീറാ ബീഗം(അധ്യാപിക, ഗവ. എൽ.പി.എസ് ഭരതന്നൂർ), നദീറാബീഗം (അധ്യാപിക, ഗവ. എൽ.പി.എസ് പ്രാക്കുളം)
മരുമക്കൾ: എ .എം.ഷെരീഫ് (വൈസ് പ്രിൻസിപ്പൽ, അബുദാബി മോഡൽ സ്കൂൾ, അബുദാബി), ജസീന (ജൂനിയർ സൂപ്രണ്ട്, സ്റ്റേറ്റ് എൽ.ഐ.സി), എസ്. എ.സെയ്‌ഫ് (മെമ്പർ, കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ), ബഷീർ എ. ആർ. (സീനിയർ സൂപ്രണ്ട്, ജില്ലാ സപ്ലൈ ഓഫീസ്, കൊല്ലം) നസീം ( എഞ്ചിനീയർ, കെ.എസ്.ഇ.ബി)