ശാസ്താംകോട്ടയില്‍ ട്രയിനില്‍ നിന്നുവീണ് മലപ്പുറം സ്വദേശി മരിച്ചു

Advertisement

ശാസ്താംകോട്ട(കൊല്ലം).ഏറനാട് എക്സ്പ്രസില്‍ നിന്നും യുവാവ് വീണുമരിച്ചു. മലപ്പുറം കൊണ്ടോട്ടി മൊറയൂര്‍ വലഞ്ചേരി പള്ളിയാടിയില്‍ മുഹമ്മദ് സബീര്‍(26)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7.30ഓടെയാണ് അപകടം. കൊല്ലത്ത് ശക്തികുളങ്ങര ക്ഷേത്രത്തിലെ ഉല്‍സവം കാണാനായി സഹോദരനൊപ്പം വരികയായിരുന്നു എന്നാണ് സഹോദരന്‍ ജസീല്‍ പൊലീസിന് നല്‍കിയ മൊഴി. താന്‍ ടോയ്ലറ്റിലായിരുന്നുവെന്നും വാതിലിന് അടുത്തായിരുന്നു സബീര്‍ എന്നും ടോയ്ലറ്റില്‍ നിന്നും വന്നപ്പോള്‍ ആള്‍ക്കാര്‍ ബഹളം വയ്ക്കുന്നത് കേട്ടുനോക്കുമ്പോള്‍ ഡോര്‍ അടിച്ച് സഹോദരന്‍ പുറത്തേക്ക് പോയെന്ന് കേട്ടെന്നുമാണ് ജസീര്‍ പറയുന്നത്. കൂലിത്തൊഴിലാളിയാണെന്നും ഇയാള്‍ പറഞ്ഞു. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് സ്വദേശത്തേക്ക് കൊണ്ടുപോകും.