കാരാളിമുക്ക്: തുടർഭരണം നൽകിയ ജനങ്ങളെ ദ്രോഹിക്കുന്ന പിണറായി സർക്കാരിനെ യൂത്ത് കോൺഗ്രസ് തെരുവിൽ നേരിടുമെന്ന് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ മുന്നറിയിപ്പ് നൽകി.സർക്കാരിന് ധാർഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും സ്വരമാണ്.സാധാരണ എങ്ങനെയെല്ലാം ദ്രോഹിക്കാമെന്ന് പഠനം നടത്തുന്ന സർക്കാരിന്റെ തെറ്റായ നടപടികളെ പ്രതിപക്ഷം ശക്തമായി എതിർക്കും.കേരളത്തിലെ ലക്ഷക്കണക്കിനു വരുന്ന സാധാരണക്കാരുടെ ശബ്ദമാണ് പ്രതിപക്ഷത്തിന്റേത്.
മുഖ്യമന്ത്രി അടക്കമുള്ളവർ എത്ര പരിഹസിച്ചാലും സിൽവർ ലൈൻ അടക്കമുള്ള പദ്ധതികളിൽ നിന്നും സർക്കാരിനെ മുട്ടുകുത്തിച്ച പ്രതിപക്ഷം അന്യായമായ നികുതി വർദ്ധനവ് പിൻവലിക്കും വരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്ത് ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും കോൺഗ്രസിലേക്ക് എത്തിയവർക്ക് വലിയപാടം പടിഞ്ഞാറ് വാർഡ് കമ്മിറ്റി ഒരുക്കിയ സ്വീകരണ സമ്മേളനം ആദിക്കാട്ട് മുക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജോൺ പോൾസ്റ്റഫ് അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ്സ് സം സ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്സ് ദേശീയ സെക്രട്ടറി പുഷ്പലത, കെ.പി.സി.സി സെക്രട്ടറി പി.ജർമ്മിയാസ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കാരുവള്ളിൽ ശശി, വൈ. ഷാജഹാൻ, ബി. ത്രിദീപ് കുമാർ , കല്ലട ഗിരീഷ്, കാത്തിര വി ള അജയകുമാർ ,ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് ,യൂത്ത് കോൺഗ്രസ്സ്സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് ബാബു, ജില്ലാ പ്രസിഡന്റ് ആർ. അരുൺ രാജ്,സാസ്ക്കാരിക സാഹിതി ജില്ലാ പ്രസി ഡന്റ്എബി പാപ്പച്ചൻ,യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് നിഥിൻ കല്ലട മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻ പിള്ള . സുരേഷ് ചന്ദ്രൻ . ഡാർവിൻ, ദിനകർ കോട്ട കുഴി, വിപിൻ കല്ലട, എൻ.ശിവാനന്ദൻ , അബ്ദുൽ ലത്തീഫ് തുടങ്ങിയവർ പ്രസംഗിച്ചു.