ഇടക്കുളങ്ങര മേൽപ്പാലം നാട്പാക് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു 

Advertisement

കരുനാഗപ്പള്ളി. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനു സമീപമുള്ള ഇടക്കുളങ്ങര റെയിൽവേ ഗേറ്റിൽ റെയിൽവേ മേൽപ്പാല നിർമ്മാണം  യാഥാർത്ഥ്യത്തിലേക്ക്

ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നു. പ്രസ്തുത സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എഫ് സി ഐ ഹൈ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈ കോടതി  നാഷണൽ ട്രാൻസ്‌പോർറ്റേഷൻ പ്ലാനിങ് റിസർച്ച് സെന്റർ(നാട്പാക്)നെ അലൈൻമെന്റ്  പരിശോധിക്കുവാനും എഫ് സി.ഐയുടെ വാദങ്ങൾ കേൾക്കുവാനും തുടർന്നു റിപ്പോർട്ട്‌ നൽകുവാനും നിർദേശിച്ചിരുന്നു.

തുടർന്നു സംഘം ഇന്നലെ സ്ഥലത്ത് എത്തിച്ചേരുകയും ഫുഡ്‌ കോർപറേഷൻ,കെ ആർ ഡി എസ് എൽ ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തുകയും ചെയ്തു. പരിശോധന സംബന്ധിച്ചു റിപ്പോർട്ട്‌ ഹൈകോടതിക്കു കൈമാറുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സി ആർ മഹേഷ്‌ എം എൽ എ, നാട്പാക് ഉദ്യോഗസ്ഥരായ വിൽസൺ, ചന്ദ്രപ്രസാദ്, ഹിമശ്രീ ഫുഡ്‌ കോർപറേഷൻ ഉദ്യോഗസ്ഥർ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു

Advertisement