കല്ലുമൺ മലനടയിൽ മലക്കുട മഹോത്സവം നാളെയും മറ്റന്നാളും

Advertisement

കുന്നത്തൂർ : ആറ്റുകടവ് തോട്ടത്തുംമുറി കല്ലുമൺ മലനട കർണ ക്ഷേത്രത്തിൽ മലക്കുട മഹോത്സവം തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ നടക്കും. തിങ്കൾ രാവിലെ 5ന് പടിഞ്ഞാറെ മലങ്കാവിൽ സൂര്യപൊങ്കാല,12.15നും 12.30നും മധ്യേ തൃക്കൊടിയേറ്റ്, 12.30 ന് മലക്കുട സദ്യ ,വൈകിട്ട് 6.30 ന് തൃക്കൊടി സമർപ്പണ ഘോഷയാത്ര,രാത്രി 7 ന് നാടൻ പാട്ടും ദൃശ്യാവിഷ്ക്കാരവും,10 ന് ഭാരതക്കളി,കമ്പടികളി,12 ന് ഉടയനൂട്ട്.
ചൊവ്വാ രാവിലെ 4ന് കച്ചമാറൽ, 8ന് ഭാഗവത ഗീതാഞ്ജലി,വൈകിട്ട് 4 ന് മലക്കുട എഴുന്നള്ളത്തും കെട്ടുകാഴ്ചയും, 5.30ന് മലയൂട്ട്, 6.30 ന് ആകാശവിസ്മയം, രാത്രി 9 ന് ഗാനമേള, 11 ന് പിതൃക്കൾക്ക് ഊട്ട്. ബുധനാഴ്ച രാവിലെ 4.30 ന് മല ഉണർത്തൽ, 7.55നും 8.20നും മധ്യേ തൃക്കൊടിയിറക്ക്.