കൊട്ടാരക്കര:
മന്ത്ര മുഖരിതമായ അന്തരീക്ഷത്തില്‍ ദേവിക്ക് പൊങ്കാല അർപ്പിക്കാനായി ആയിരങ്ങളാണ് പട്ടാഴിയിലേക്ക് ഒഴുകിയെത്തിയത്. രാവിലെ 7 ന് ആലപ്രത്ത് മഠം ബഹ്മശ്രീ ദേവീ പ്രസാദ് ഭട്ടതിരി ഭദ്രദീപം തെളിയച്ചതോടെ മകര പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമായി. ക്ഷേത്രത്തിരുമുറ്റം, സ്കൂള്‍ ഗ്രൗണ്ട്, വരിക്കപ്ലാമൂട്, റോഡ് വശം എന്നിവടങ്ങളിയാണ് പൊങ്കാല അടുപ്പുകള്‍ ക്രമീകരിച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമുളള ആദ്യ പൊങ്കാലയായതിനാല്‍ രാവിലെ മുതലേ അഭൂതപൂര്‍വ്വമായ തിരക്കായിരുന്നു ക്ഷേത്രസന്നിധിയില്‍ അനുഭവപ്പെട്ടത്.