കുന്നിടിച്ചതിനെ തുടര്‍ന്ന് വീടിന് മുന്‍പില്‍ ഉണ്ടായ വലിയതാഴ്ചയിലേക്ക് വീണ് ഗൃഹനാഥന്‍ മരിച്ചു

Advertisement

കൊല്ലം: കുന്നിടിച്ചതിനെ തുടര്‍ന്ന് വീടിന് മുന്‍പില്‍ ഉണ്ടായ വലിയതാഴ്ചയിലേക്ക് വീണ് ഗൃഹനാഥന്‍ മരിച്ചു.

നിലമേല്‍ ബംഗ്ലാംകുന്ന് തുളസികൃഷ്ണ വിലാസത്തില്‍ കെ.രാജന്‍ (64) ആണ് മരിച്ചത്. വിമുക്ത ഭടനാണ് രാജന്‍. കഴിഞ്ഞ ദിവസം രാവിലെയാണു മരിച്ച നിലയില്‍ കണ്ടത്.

രണ്ട് മാസം മുന്‍പ് രാജന്റെ വസ്തുവിന്റെ ഒരുഭാഗം അഞ്ചല്‍ സ്വദേശിയായ സ്വകാര്യ വ്യക്തിക്കു വിറ്റിരുന്നു. ഈയാള്‍ ഇവിടെ ഉണ്ടായിരുന്ന കുന്നിടിച്ചു. ഇതോടെ രാജന്റെ വീട് ഉയരത്തിലായി. വീടിനു മുന്നില്‍ സംരക്ഷണ ഭിത്തി കെട്ടിയിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രി വീടിനു മുന്നില്‍ നിന്നു രാജന്‍ താഴ്ചയില്‍ വീണതാകാമെന്നാണ് സംശയിക്കുന്നത്.

Advertisement