കരുനാഗപ്പള്ളി. ദേശീയപാത വീതിവര്‍ധന, കരുനാഗപ്പള്ളിയില്‍ ആശങ്കവേണ്ടെന്ന് സിആര്‍ മഹേഷ് എംഎല്‍എ പറഞ്ഞു. അടിയിലൂടെ ഇരുവശത്തേക്കും കടക്കാവുന്ന ഓപ്പണ്‍ ഫ്‌ളൈഓവറായിരിക്കും ചെയ്യുന്നതെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതാണ്. അതില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍ പ്രതികരിക്കും.
മണ്ണിട്ട് ഉയര്‍ത്തി കോട്ടപോലെ ഇരുവശത്തുമുള്ളവരെ തമ്മില്‍ കാണാനനുവദിക്കാത്ത തരത്തില്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. ഇത് വാര്‍ത്തയും വിവാദവുമായതോടെ ജനപ്രതിനിധികളും വ്യാപാരികളും വിവിധ രാഷ്ട്രീയ കക്ഷികളും രംഗത്തിറങ്ങി. കേന്ദ്രത്തിലടക്കം പരാതി എത്തി. ഒടുവില്‍ കരുനാഗപ്പള്ളി നഗരത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് തുറന്ന ഫ്‌ളൈഓവര്‍ നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് എടുത്തതാണ്. പ്രോജക്ട്ഡറക്ടറടക്കം കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചതാണ് അപ്പോഴും തുറന്ന പാതയാവുമെന്ന അറിയിച്ചതാണ് എന്നും സിആര്‍ മഹേഷ് പറഞ്ഞു.
കൊല്ലത്തെ ഏഴിടത്ത് അടച്ചുകെട്ടിപ്പാതവരുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കരുനാഗപ്പള്ളിയില്‍ നഗരം മുറിക്കുന്ന കോട്ടപോലെ എലിവേറ്റഡ് ഹൈവേക്ക് ശുപാര്‍ശപോയ വിവരം ആദ്യം പുറത്തു കൊണ്ടുവന്നത് ന്യൂസ് അറ്റ് നെറ്റ് ആണ്.