
കടപുഴ : ഡി.വിനയചന്ദ്രൻ സ്മാരക ഫണ്ടേഷൻ ഏർപ്പെടുത്തിയ 2023 ലെ വിനയചന്ദ്രൻ സ്മാരക കവിതാ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ പി.കെ ഗോപിക്ക് ചവറ കെ.എസ് പിള്ള
സമ്മാനിച്ചു.തുടർന്ന് നടന്ന കവിയരങ്ങ് സാഹിത്യകാരനും ഗാനരചയിതാവുമായ ആനയടി പ്രസാദ് ഉദ്ഘാടനം ചെയ്തു.
ഡോ.സിഉണ്ണികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്.ശശികുമാർ,സുരേഷ് കുമാർ, ആർ.മണികണ്ഠൻ,വി.വി ജോസ്, എൻ.തങ്കപ്പൻ പിള്ള,എം.കെ വേണുഗോപാൽ,ഫൗണ്ടേഷൻ സെക്രട്ടറി കെ.സുധീർ, വേണുഗോപാലപിള്ള എന്നിവർ സംസാരിച്ചു.