അഡ്വ. എ നൗഷാദിനെ ശാസ്താംകോട്ട ബാർ അസോസിയേഷനിൽ നിന്നും സസ്പെൻഡ് ചെയ്തു

Advertisement

ശാസ്താംകോട്ട. ബാറിലെ അഡ്വ. എ. നൗഷാദിനെ ശാസ്താംകോട്ട ബാർ അസോസിയേഷനിൽ നിന്നും സസ്പെൻഡ് ചെയ്തു.

തനിക്കെതിരെ മോശമായി പെരുമാറിയെന്നാരോപിച്ച് അഡ്വ. എ. രഞ്ജിത് നൽകിയ പരാതിയും, അതിന് അഡ്വ. നൗഷാദ് തന്ന രേഖാമൂലമുള്ള വിശദീകരണവും എക്സി. കമ്മിറ്റിയിൽ വച്ച് ചർച്ച നടത്തിയതായി ഭാരവാഹികള്‍ അറിയിപ്പില്‍ പറയുന്നു. അസോസിയേഷൻ ഭാരവാഹികൾ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അഡ്വ. നൗഷാദിൻ്റെ ഭാഗത്ത് നിന്നും തുടർച്ചയായി ഗുരുതരമായ വീഴ്ചകൾ ഉണ്ടായിട്ടുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. നേരത്തെ തന്നെ ശാസ്താംകോട്ട ബാർ അസോസിയേഷനിൽ നിന്നും അച്ചടക്ക നടപടി നേരിട്ട അഡ്വ. നൗഷാദ് ഇപ്രകാരം തുടർന്നും തുടർച്ചയായി അച്ചടക്ക ലംഘനം നടത്തുകയും, അഭിഭാഷകർക്കെതിരെ തുടർച്ചയായി മോശമായി സംസാരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അഡ്വ. നൗഷാദിനെ അടിയന്തിരമായി ബാർ അസോസിയേഷനിൽ നിന്നും സസ്പെൻഡ് ചെയ്യുവാനും, മേൽ വിവരിച്ച പരാതിയെ പറ്റി വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ അഡ്വ. ഇ.എം. കുഞ്ഞുമോനെ അന്വേഷണ കമ്മീഷനായി നിയമിക്കുവാനും എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

എന്നാല്‍ ബാര്‍അസോസിയേഷനില്‍ നിന്നുള്ള അച്ചടക്കനടപടി അഭിഭാഷകന്‍റെ തൊഴില്‍പരമായ കാര്യങ്ങള്‍ക്ക് തടസമല്ല എന്ന് സുപ്രിംകോടതി വിധിയുണ്ട്.