ഗ്രാമ പഞ്ചായത്തിൽ പട്ടികജാതി കുടുംബങ്ങൾക്കും വിവിധ ആനുകൂല്ല്യങ്ങൾ വിതരണം ചെയ്തു

Advertisement

മൈനാഗപ്പള്ളി. ഗ്രാമ പഞ്ചായത്തിൽ പട്ടികജാതി കുടുംബങ്ങൾക്കും വിവിധ ആനുകൂല്ല്യങ്ങൾ വിതരണം ചെയ്തു. പഞ്ചായത്തിലെ എല്ലാ കുടുംബങ്ങൾക്കും . 500 ലിറ്റർ കപ്പാസിറ്റിയുള്ള വാട്ടർ ടാങ്കും. 250 കുടുംബങ്ങൾക്കും. ഹൈസ് സ്ക്കൂളിൽ പഠിക്കുന്ന 150 വിദ്യാർഥികൾക്ക് മേശയും. കസേരയും. 100 ഓളം കുടുംബങ്ങളിലെ വയോധിക ർക്ക് കട്ടിലുകളും ആണ് വിതരണം നടത്തിയത്. ചടങ്ങിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ് ദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് സേതു ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. മൈമൂനത്ത് നജിം (വികസന സ്റ്റാന്റിം കമ്മിറ്റി ചെയർപേഴ്സൺ ) ഷാജി ചിറക്ക് മേൽ , ( വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ) ഷീബാ സിജു ( ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മി കെയർ പേഴ്സൺ) പഞ്ചായത്ത് അംഗങ്ങളായ സജീമോൻ , ബിന്ദു മോഹൻ . ബിജു കുമാർ . ജലജ രാജേന്ദ്രൻ . ലാലി ബാബു . വർഗ്ഗീസ് തരകൻ . പഞ്ചായത്ത് സെക്രട്ടറി ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു.