ശാസ്താംകോട്ട: പ്രസിദ്ധമായ കുമരൻചിറ ദേവീക്ഷേത്രത്തിലെ ഉത്സവം ചൊവ്വാഴ്ച വർണാഭമായ കെട്ടുകാഴ്ചയോടെ സമാപിച്ചു. ക്ഷേത്രപരിധിയില്‍പ്പെടുന്ന 14 കരകളില്‍നിന്നുള്ള നൂറ് കണക്കിന് കെട്ടുകാഴ്ചകള്‍ ഉൽസവത്തിന് മാറ്റ് കൂട്ടി. കെട്ടുകാളകള്‍, ഫ്ളോട്ടുകള്‍, വിവിധ കലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍ തുടങ്ങിയവ ഉൽവത്തെ വര്‍ണാഭമാക്കി. വിവിധ സ്ഥലങ്ങളില്‍നിന്നെത്തുന്ന കെട്ടുകാഴ്ചകള്‍ ആദ്യം വയലില്‍ നിരന്നു. രാത്രിയോടെ ഇവ ക്ഷേത്രത്തിലെത്തി വലംവച്ചു.

പുറത്തെഴുന്നള്ളിപ്പ്, കെട്ടുകാഴ്ച കാണൽ, തിരിച്ചെഴുന്നള്ളത്ത്, ഡാൻസ്, നാടൻപാട്ട്, സിനിമാ താരവും നൃത്തകിയുമായ ശാലു മേനോൻ നയിക്കുന്ന നൃത്തനാടകം എന്നിവയും നടന്നു. ശാസതാംകോട്ട, ശൂരനാട് പോലീസിൻ്റെ നേതൃത്വത്തിൽ വലിയ സുരക്ഷയാണ് ഉൽസവമേഘലയിൽ ഏർപ്പെടുത്തിയിരുന്നത്.