കെപിസിസി 138 രൂപ ചലഞ്ച്:ഫൈവ് സ്റ്റാർ പദവിയിൽ ശാസ്താംകോട്ടയിലെ 83-ാം നമ്പർ ബൂത്ത് കമ്മിറ്റി

Advertisement

ശാസ്താംകോട്ട : കെപിസിസി 138 രൂപ ചലഞ്ച് ആരംഭിച്ച് 48 മണിക്കൂര്‍ പൂർത്തിയാകുന്നതിന് മുൻപ് തന്നെ 50 പേരെന്ന നിശ്ചിത ലക്ഷ്യം പൂര്‍ത്തീകരിച്ച് കോൺഗ്രസ്
ശാസ്താംകോട്ട വെസ്റ്റ് മണ്ഡലത്തിലെ 83-ാം നമ്പർ ബൂത്തു കമ്മിറ്റി സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.കുറഞ്ഞത് 50 വ്യക്തികളില്‍ നിന്ന് 138 രൂപ ചലഞ്ചിലേക്ക് സംഭാവന സ്വീകരിക്കണമെന്നാണ് ഓരോ ബൂത്തിനും കെപിസിസി നിര്‍ദ്ദേശം നൽകിയിരുന്നത്.ചുരുങ്ങിയ സമയം കൊണ്ടാണ് ലക്ഷ്യം പൂർത്തിയാക്കി വെസ്റ്റ് മണ്ഡലത്തിലെ 83-ാം നമ്പർ ബൂത്ത് കേരളമൊട്ടാകെയുള്ള മറ്റു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മാതൃകയായത്.നിശ്ചിത ലക്ഷ്യമെന്നതിന് അപ്പുറം ഓരോ ബൂത്തിലും പരമാവധി പൊതുജനങ്ങളെയും കോണ്‍ഗ്രസ് അനുഭാവികളെയും ചലഞ്ചില്‍ പങ്കാളികളാക്കാനും കഴിഞ്ഞു.50 പേരെ ചേർത്ത് ത്രീ സ്റ്റാർ പദവി കരസ്ഥമാക്കിയ ശേഷം മണിക്കൂറുകൾക്കുള്ളിൽ വീണ്ടും 53 പേരെ കൂടി ചലഞ്ചിന്റെ ഭാഗമാക്കിയതോടെ 83-ാം നമ്പർ ബൂത്ത് കേരളത്തിലെ ആദ്യത്തെ ഫൈവ് സ്റ്റാർ ബൂത്തായി മാറുകയും ചെയ്തു.14,276 രൂപയാണ് ഈ ബൂത്ത് കൈമാറിയത്.കോണ്‍ഗ്രസിന്റെ മറ്റുഘടകങ്ങള്‍ക്ക് പ്രചോദനമാകുന്ന അഭിമാനകരമായ നേട്ടത്തിന് നേതൃത്വം നല്‍കിയ ശാസ്താംകോട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് തുണ്ടില്‍ നൗഷാദിനെ
കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു.