യുവാവിനെ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ

Advertisement

കരുനാഗപ്പള്ളി: യുവാവിനെ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ പോലീസ് പിടിയിൽ, ക്ലാപ്പന വില്ലേജിൽ വരവിള കൊല്ലൻ്റെ
വടക്കേതിൽ വീട്ടിൽ റോയി എന്ന് വിളിക്കുന്ന അജിത്ത് (28) ക്ലാപ്പന വരവിള നല്ലവീട്ടിൽ പടീറ്റതിൽ ആദിത്യൻ (19) എന്നിവരാണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്,

പ്രതികളുടെ സമീപവാസിയായ മഹേഷിനെ പ്രതികളുമായി കൂട്ടുകൂടിയില്ലയെന്ന കാരണത്താൽ മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു, പ്രതികൾക്കെതിരെ ആക്രമണ പ്രവർത്തനങ്ങൾ ഏർപ്പെട്ടതിന് കേസുകൾ നിലവിലുള്ളതാണ് ,ഓച്ചിറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നിയാസിന്റെ നേതൃത്വത്തിൽ എസ് ഐ ലഗേഷ്, എ എസ് ഐ മാരായ രാജേഷ്, ഹരികൃഷ്ണൻ, സന്തോഷ്, സി പി ഓ രാഹുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്, കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു