ഓച്ചിറ.കേരള ഹൈക്കോടതി നിയമിച്ച ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണ സമിതിയിൽ നിന്നും ഈഴവ യുൾപ്പടെയുള്ള പിന്നോക്ക സമുദായങ്ങളെ പൂർണ്ണമായും അവഗണിച്ച നടപടിയിൽ പ്രതിഷേധിച്ച് മുൻ പ്രവർത്തക സമിതി അംഗം ദിലീപ് കുറുങ്ങപ്പള്ളിയുടെ നേതൃത്വത്തിൽ ക്ഷേത്ര ഓഫീസിന് മുന്നിൽ കരിങ്കൊടി ഉയർത്തി പ്രകടനം നടത്തി.
ക്ഷേത്ര അഡ്മിനിസ്ടേറ്റർ ,അഡ്വക്കേറ്റ് കമ്മീഷൻ ,റിസീവർ എന്നിവർ നിലവിൽ ഒരേ സമുദായത്തിൽപ്പെട്ടവരാണ്. ഇവരെ കൂടാതെ ഇപ്പോൾ നിയമനം നേടി വന്ന നാലംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ മൂന്ന് പേരും ഇതേ സമുദായത്തിൽ തന്നെ യുള്ളവരാണ്.പൊതു സമിതിയിൽ അറുപത്തി അഞ്ച് ശതമാനത്തിലധികം പ്രാതിനിത്യമുള്ള ഈഴവരെ സമിതിയിൽ നിന്നും പൂർണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. സമുദായ സമത്വത്തിന് വേണ്ടി വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും പ്രകടനക്കാർ മുന്നറിയിപ്പ് നൽകി.
കുറുങ്ങപ്പള്ളി കടത്തൂർ 396-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി ഉദയൻ ഉദയപുരി, വൈസ് പ്രസിഡൻറ് വിക്രമൻ ഐക്കര മുക്കിൽ, കമ്മിറ്റി അംഗം രാമചന്ദ്രൻ തെങ്ങുംതറ ,ക്ഷേത്രപൊതുഭരണ സമിതി അംഗങ്ങളായിരുന്ന രവി, റജികുമാർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.