ശാസ്താംകോട്ട. വേങ്ങ പൊട്ടക്കണ്ണന്‍ മുക്ക്-ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന്‍ റോഡിലെ കനാല്‍പാലം കൈവരി തകര്‍ന്ന് അപകടനിലയില്‍.
വലിയ വാഹനഗതാഗതമില്ലാതിരുന്ന കാലത്ത് ശാസ്ത്രീയമായല്ലാതെ ഉയരംകൂട്ടിയ തിട്ടയില്‍ കെട്ടി നിര്‍മ്മിച്ചതാണിത്. ടാറിംങ് നടന്നപ്പോള്‍ ഉയരം കൂടി കൂടുതല്‍ ഭീഷണിയായി. വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ തിട്ടയില്‍ നിയന്ത്രണം വിടുന്നതും പരസ്പരം കാണാതെ അപകടപ്പെടുന്നതും പതിവാണ്. പരസ്പരം കാണാതെ കടന്നുവന്ന വാഹനത്തിലൊന്ന് നിയന്ത്രണംവിട്ട് കൈവരിയില്‍ ഇടിച്ചാണ് കൈവരി തകര്‍ന്നത്. ഇത് ഇരു ചക്രവാഹനങ്ങളും മറ്റും കനാലിലേക്ക് വീഴാന്‍ ഇടയാക്കും. റോഡ് ഉയരം കൂട്ടി കൈവരി പുനര്‍നിര്‍മ്മിക്കണമെന്നാണ് ആവശ്യം