വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യ പ്രവർത്തക മരിച്ചു

Advertisement

ശാസ്താംകോട്ട: വാഹനാപകടത്തിൽ പരിക്കേറ്റ്
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആരോഗ്യ പ്രവർത്തക മരിച്ചു.പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് പി.എച്ച്. സെന്റർ ജീവനക്കാരി മൈനാഗപ്പള്ളി വേങ്ങ കരാൽ മുക്ക് പ്രീതാലയം (പ്രണവം) വീട്ടിൽ പരേതനായ പൊന്നപ്പൻ പിള്ളയുടെ ഭാര്യ കനകമ്മ (60)ആണ് മരണപ്പെട്ടത്.സംസ്ക്കാരം വെള്ളിയാഴ്ച
വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ.മക്കൾ:പ്രീത (ജെ.പി.എച്ച്.എൻ,സാമൂഹ്യ ആരോഗ്യ കേന്ദ്രം,മൈനാഗപ്പള്ളി),പ്രശാന്ത് പ്രണവം (കോൺഗ്രസ്സ് മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം വൈസ് പ്രസിഡന്റ്, എം.ഡി പ്രണവം ട്രേഡേഴ്സ്,വേങ്ങ).മരുമക്കൾ :ഗോപകുമാർ(കളക്ഷൻ ഏജന്റ്,കെ.എസ്.എഫ്.ഇ ചക്കുവള്ളി), സ്വാതി പ്രശാന്ത്.

Advertisement