സി പി എം നേതാവ് ക്ലാപ്പന വില്ലേജ് ഓഫീസറെ തെറി വിളിക്കുന്ന ശബ്ദരേഖ പുറത്ത്

Advertisement

കരുനാഗപ്പള്ളി.കെ എസ് കെ ടി യു കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി
ക്ലാപ്പന സുരേഷ് മണ്ണുമാഫിയയുമായി ചേർന്ന് ക്ലാപ്പന വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തി എന്ന് ആക്ഷേപം. നേതാവിന്റെ തെറിവിളി ശബ്ദരേഖ പുറത്ത്.

കരുനാഗപ്പള്ളി ഏരിയയിലെ മണ്ണ് റിയൽ എസ്‌റ്റേറ്റ് മാഫിയക്ക് വേണ്ടി നിരന്തരം പോലീസ് സ്റ്റേഷനിലും സർക്കാർ ഓഫിസുകളിലും ബന്ധപ്പെടുന്ന ഇദ്ദേഹം ഉദ്യോഗസ്ഥരോട് നേരത്തെയും ഭീഷണിപ്പെടുത്തുന്ന തരത്തിൽ പെരുമാറി എന്ന പരാതി ഉയർന്നിട്ടുണ്ട്.



കൃഷി, ഭൂമി, നവകേരളം എന്നീ സന്ദേശങ്ങൾ ഉയർത്തി കേരള കർഷക തൊഴിലാളി യൂണിയൻ സംഘടിപ്പിച്ച സംസ്ഥാന പ്രചരണ ജാഥക്ക് പിന്നാലെ കെഎസ്കെടിയു ഭാരവാഹികളായ സി.പി.എം നേതാക്കൾ തന്നെ ഉദ്യോഗസ്ഥരെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തുന്നത് പാർട്ടിയെ കൂടുതൽ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്.

സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്ന പരാതിയിൽ സിപിഎം കരുനാഗപ്പള്ളി ഏരിയ സെന്ററിൽ നിന്ന് നടപടി നേരിട്ട് തരം താഴ്ത്തപെട്ട ഇദ്ദേഹം സിപിഎം ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഭാരവാഹിയാണ്.