ഭരണഘടനയെ മനുസ്മൃതിയുടെ തൊഴുത്തിൽ കെട്ടാൻ നീക്കം,എം എ ബേബി

Advertisement

കൊല്ലം. ഭരണഘടനയെ മനുസ്മൃതിയുടെ തൊഴുത്തിൽ കൊണ്ടുകെട്ടുന്നതിനുള്ള പരിശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി അഭിപ്രായപ്പെട്ടു. ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി
” ഭരണഘടനാ മൂല്യങ്ങൾ നേരിടുന്ന വെല്ലുവിളികൾ” എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അമിത്ഷാ ഉൾപ്പെട്ട കൊലപാതക കേസുകൾ തുടരാമെന്ന് നിർദേശിച്ച അമിക്കസ് ക്യൂറിയായ ഗോപാൽ സുബ്രഹ്മണ്യത്തിന് അർഹതപ്പെട്ട സുപ്രീം കോടതി ജഡ്ജി സ്ഥാനം നിഷേധിക്കപ്പെട്ടു.പൗരത്വത്തിന് മതം മാനദണ്ഡമാക്കാൻ മോഡി സർക്കാർ ശ്രമിക്കുന്നു.

കാശ്മീരിൻെറ പ്രത്യേക പദവി എടുത്തു കളഞ്ഞത് രാജ്യത്തോടുള്ള വഞ്ചനയാണ്. ഭരണഘടനയുടെ 370ാം വകുപ്പ് ഇല്ലാതാക്കിയത് ആർ.എസ്.എസ്.ൻെറ പ്രഖ്യാപിത നയമാണ്.സംസ്ഥാനത്തിൻെറ അധികാരങ്ങൾ കേന്ദ്രം കവർന്നെടുക്കുകയാണ്.കൺകറണ്ട് ലിസ്റ്റ് ഫലത്തിൽ കേന്ദ്ര പട്ടികയാകുന്നു. സംസ്ഥനങ്ങളെ ശ്വാസം മുട്ടിക്കുന്ന നയമാണ് കേന്ദ്രം പുലർത്തുന്നത്. നികുതിയുടെ അധികാരം മുഴുവൻ കേന്ദ്രം കൊണ്ടുപോയി. പിരിക്കുന്ന നികുതിയുടെ 60 ശതമാനവും കേന്ദ്രം കൊണ്ടുപോവുകയാണ്.മുല്ലക്കര രത്നാകരൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ കെ.സോമപ്രസാദ്,അഡ്വ. പാരിപ്പള്ളി ആർരവീന്ദ്രൻ,അഡ്വ. ഇ.ഷാനവാസ്ഖാൻ,അഡ്വ. കെ.ഒ അശോകൻ, അഡ്വ. കെ.പി.സജിനാഥ്,അഡ്വ.പി. കെ ഷിബു ,അഡ്വ. ഓച്ചിറ എൻ.അനിൽകുമാർ, അഡ്വ.കെ.ബി.മഹേന്ദ്ര,അഡ്വ. സുമലാൽ,അഡ്വ സരിത എന്നിവർ സംസാരിച്ചു.

Advertisement