ശാസ്താംകോട്ട : പുതിയ തലമുറയെ വായനയുടെ ലോകത്തേക്ക് ആകർഷിച്ച് സാംസ്ക്കാരിക പൈതൃകം വീണ്ടെടുക്കണമെന്ന് മുൻ എംഎൽഎ അനിൽ അക്കര പറഞ്ഞു.മാനവ സംസ്കൃതി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പി.ടി തോമസിന്റെ സ്മരണയ്ക്കായി മാനവസംസ്കൃതി ഏർപ്പെടുത്തിയ പ്രഥമ പ്രഥമ പി.ടി തോമസ് സ്മാരക പുരസ്ക്കാരം എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ മാധവ് ഗാഡ്ഗിലിന് സമ്മാനിക്കുമെന്നും പി.ടിയുടെ പേരിൽ അക്കാദമി ആരംഭിക്കുമെന്നും അനിൽ അക്കര അറിയിച്ചു.ജില്ലാ ചെയർമാൻ കല്ലട ഗിരീഷ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ബിനുരാജ്,ഡോ.ബിജു.പി.ആർ,
ആർ.രാജശേഖരൻ,ഉണ്ണികൃഷ്ണ കുറുപ്പ്,മാത്യൂസ്,
ഷിബു.എസ്.തൊടിയൂർ എന്നിവർ സംസാരിച്ചു.
ജില്ലാ ഭാരവാഹികൾ:ഡോ.ബിജു.പി.ആർ(ചെയർമാൻ),മാത്യൂസ്,അഡ്വ.സിനി(വൈസ് ചെയർമാൻമാർ),ആർ.രശ്മി(സെക്രട്ടറി),ഷിബു.കെ.ബെഞ്ചമിൻ,
സുരേഷ് ബാബു,സിതാര സാക്സൺ(ജോ.സെക്രട്ടറിമാർ),
ബൈജു ശാന്തിരംഗം(ട്രഷറർ).