ഇന്ന് ലോക മാതൃഭാഷാദിനം
ശാസ്താംകോട്ട.ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് സ്വന്തം ഒപ്പ് എന്താ മാതൃഭാഷയിലായാല്‍ എന്ന ചോദ്യവും മാതൃഭാഷയില്‍ ഒപ്പിടുന്നവര്‍ക്ക് സമ്മാനവുമൊക്കെ അരങ്ങു തകര്‍ക്കുമ്പോള്‍ 36 വര്‍ഷം മുമ്പ് ഒപ്പ് മാതൃഭാഷയിലാക്കിയ ഒരു ഉദ്യോഗസ്ഥനെ പരിചയപ്പെടാം. അടൂര്‍ കടമ്പനാട് വില്ലേജ് ഓഫിസറായ ശാസ്താംകോട്ട സ്വദേശി കെ രാജേഷ്‌കുമാറാണ് സ്‌കൂള്‍കാലത്തുതന്നെ തന്റെ ഒപ്പ് മലയാളത്തിലാക്കിയത്.
അടുപ്പക്കാര്‍ സാബു എന്നുവിളിക്കുന്ന രാജേഷിന്റെ ഒപ്പ് അക്കാലത്ത് അധികമാരും ആലോചിക്കാത്ത കാര്യമെന്ന തരത്തില്‍ കോളജ് കാലത്ത് വലിയ പുതുമയായിരുന്നു. മണക്കാല ജെടിസിയില്‍ പഠിക്കുമ്പോഴാണ് മാതൃഭാഷയില്‍ ഒപ്പിടണമെന്ന ആഗ്രഹം തോന്നിയത്. അങ്ങനെ ഒപ്പ് മലയാളിയായി.കെ രാജേഷ്‌കുമാര്‍ കുമാരമംഗലം എന്നത് ചുരുക്കിയാണ് ഒപ്പു വീണത്.
ആദ്യകാലത്ത് തനി മലയാളമായിരുന്ന ഒപ്പ് കോളജ് കാലത്ത് വലിയ ചര്‍ച്ചക്ക് ഇടയാക്കിയിരുന്നു. പിന്നീട് ഔദ്യോഗിക ജീവിതത്തില്‍ ഒപ്പിന് അല്‍പസ്വല്‍പം ഇംഗ്‌ളീ്ഷ് സ്വാധീനം വന്നുവെന്ന ആക്ഷേപം പറയാം. ആദ്യകാലത്തെ മലയാളിത്തം വേഗം മൂലം കൈമോശം വന്നുവെന്ന് രാജേഷ്‌കുമാര്‍ പറയുന്നു. ഇന്‍ലന്‌റില്‍ തുരുതുരെ കത്തെഴുതി കൂട്ടുകാര്‍ക്ക് വിട്ടിരുന്ന അന്നത്തെ ത്രില്ലൊക്കെപോയി ഡിജിറ്റല്‍ കാലത്ത് ഒരു ഒപ്പിലെന്തിരിക്കുന്നു എന്നായെങ്കിലും ആദ്യകാലത്ത് മലയാളം ഒപ്പ് സൃഷ്ടിച്ച ആവേശം ഇപ്പോഴും ഓര്‍മ്മയിലുണ്ട്.
എന്നാലും എന്റെ സാബു അണ്ണാ നിങ്ങള് പുലിയാണ്……💐