കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്ത് നടത്തിയ പരിശോധനയിൽ വിജിലൻസ് ക്രമക്കേട് കണ്ടെത്തി. മരിച്ചയാളിന്റെ പേരില്‍ ഉള്‍പ്പെടെ ധനസഹായം തട്ടിയതായാണ് വിവരം. കഴിഞ്ഞ ദിവസം കൊല്ലത്ത് നടത്തിയ പരിശോധനയിലാണ് വിജിലന്‍സിന് സംശയം തോന്നിയത്. കൊല്ലം സിവില്‍ സ്റ്റേഷനിലെ ഫയലില്‍ അപേക്ഷകന്റേതായി നല്‍കിയ ഫോണ്‍ നമ്പറില്‍ വിളിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം മുമ്പേ മരിച്ചുപോയെന്ന് ബന്ധുക്കള്‍ പറഞ്ഞത്. സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടര്‍മാരുടെയും ഇടനിലക്കാരുടെയും മൊഴി വിജിലന്‍സ് രേഖപ്പെടുത്തും