ദേശീയ പാത നിര്‍മ്മാണം നടക്കുന്നിടത്ത് അശ്രദ്ധമായി വലിയ വാഹനങ്ങളുടെ പാച്ചില്‍, ബസ് ടിപ്പറിനടിയിലേക്ക് തട്ടിവീഴ്ത്തി സ്കൂട്ടറിനുപിന്നിലിരുന്ന യുവതി മരിച്ചു 

Advertisement

ചാത്തന്നൂർ : വാഹനങ്ങൾ കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യo.കല്ലുവാതുക്കൽ പ്രേംഹൌസിൽ ഉല്ലാസിന്റെ ഭാര്യ ബിന്ദുകുമാരി(43)ആണ് മരിച്ചത്.സ്കൂട്ടർ ഓടിച്ചിരുന്ന  യുവതി പരിക്കുകളോടെ രക്ഷപെട്ടു.

കൊല്ലം- തിരുവനന്തപുരം ദേശീയപാതയിൽ നിർമ്മാണപ്രവർത്തനം നടക്കുന്ന ശീമാട്ടി ജംഗഷനിൽ വച്ച് ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. റോഡ് നിർമ്മാണം നടക്കുന്നത്തിനാൽ വൺവേ ട്രാഫിക് നിയന്ത്രണം ഉള്ള ഇവിടെ ഒരേ ദിശയിൽ വന്ന കെ എസ് ആർ ടി സി ബസും ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

കൊല്ലത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്  സ്റ്റോപ്പിൽ ആളിറക്കി മുന്നോട്ട് എടുത്തപ്പോൾ സ്കൂട്ടറിന്റെ ഹാന്റിലിൽ തട്ടി. സ്കൂട്ടറിന്റെ പിറകിലിരുന്ന ബിന്ദുകുമാരി റോഡിൽ വീഴുകയായിരുന്നു 

റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരിയുടെ മുകളിലൂടെ പിന്നാലെ വന്ന ടിപ്പർ ലോറി കയറിയിറങ്ങി.തുടർന്ന് നാട്ടുകാർ പോലിസിനെ അറിയിച്ചുവെങ്കിലും പോലിസ് എത്താൻ വൈകിയതും ആംബുലൻസ് എത്താൻ വൈകിയതും മൂലം മൃതദേഹം മുക്കാൽ മണിക്കൂർ റോഡിൽ കിടന്നു ദേശീയപാതയിൽ
ദേശിയപാതയിൽ ഗതാഗതം പൂർണ്ണമായും മൂന്ന് മണികൂറോളം സ്തംഭിച്ചു ഫയർഫോഴ്സും ആംബുലൻസും സ്ഥലത്തെത്തി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചാത്തന്നൂർ പോലിസ് കേസെടുത്തു. മകൾ : വിസ്മയ