അഞ്ചൽ: വയോധികനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ
പ്രതി പോലീസ് പിടിയിൽ.
അഞ്ചൽ വടമൺ സ്വദേശി സുബൈർ (48) പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ പതിനേഴാം തീയതി ആണ് അഞ്ചൽ പനയഞ്ചേരി സ്വദേശിയായ മണി എന്ന് വിളിക്കുന്ന വിജയൻപിള്ളയെ മാർക്കറ്റ് ജംഗ്ഷന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിൻറെ അടുത്തു നിന്ന് കൊലനടത്തിയ ചുടുകട്ട യും കണ്ടെത്തിയിരുന്നു.
തുടർന്ന്നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ആണ് തലക്കേറ്റ
ക്ഷതമാണ് മരണത്തിനു കാരണം എന്ന് കണ്ടെത്തിയത്.
അഞ്ചൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നിരവധിപേരെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്ത് പ്രതിയെ കണ്ടെത്തുകയായിരുന്നു’..
മരണപ്പെട്ട വിജയൻ പിള്ളയും,സുബൈറും നമ്മിൽ 17ന് വെളുപ്പിനെ ഒരുമണിയോടെ ചന്തക്കടുത്തു ആളൊഴിഞ്ഞു കിടക്കുന്ന വീടിന്റെ സിറ്റ് ഔട്ടിൽ വെച്ചു അരിഷ്ടം കഴിക്കുന്നതിനിടയിൽ കൊല്ലപ്പെട്ട വിജയൻപിള്ള സുബൈറിന്റെ മാതാവിനെ മോശമായി പറഞ്ഞതിനെ തുടർന്ന് സുബൈർ വിജയൻപിള്ളയുടെ തലയ്ക്കു ചുടുകട്ട കൊണ്ടിടിച്ചുകൊലപെടുത്തുകയായിരുന്നുയെന്നു സുബൈർ പോലീസിന് മൊഴി നൽകി..
സുബൈർ പോലീസ് സ്റ്റേഷന് എതിരെയുള്ള കാള ചന്തയിലെ കന്നുകാലികൾക്ക് തീറ്റകൊടുക്കുന്ന ജോലി ചെയ്തു വരുന്നയാളാണ്.
കൊല്ലപ്പെട്ട വിജയൻപിള്ളയുടെ തലയ്ക്ക് മൂന്ന് മുറിവുകളാണ് ഉണ്ടായിരുന്നത്.
വിജയൻപിള്ള ഏറെ നാളായി കുടുംബവുമായി പിണങ്ങി കടത്തിണ്ണയിലാണ് അന്തിയുറങ്ങിയിരുന്നത്.അഞ്ചൽ സിഐ കെ.ജി ഗോപകുമാർ ,എസ് ഐ പ്രജീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.