ശാസ്താംകോട്ട. അപേക്ഷ നൽകാത്ത ആൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം ലഭിച്ചുവെന്ന വിജിലൻസിന്‍റെ കണ്ടെത്തൽ തള്ളി പണം ലഭിച്ചയാൾ . താൻ അപേക്ഷ നൽകിയില്ല എന്ന് വിജിലൻസിന്റെ വാദത്തിനെതിരെ കൊല്ലം പടിഞ്ഞാറേ കല്ലട സ്വദേശി രാമചന്ദ്രനാണ് രംഗത്ത് എത്തിയത്. പ്രളയത്തിൽ തകർന്ന പഴയ വീടിന്റെ അറ്റകുറ്റപ്പണി നടത്താനാണ് രാമചന്ദ്രന് നാല് ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിൽ നിന്ന് അനുവദിച്ചത്.
പ്രളയത്തിൽ കൊല്ലം പടിഞ്ഞാറേ കല്ലട സ്വദേശി രാമചന്ദ്രന്‍റെ വീടിന് കേടുപാടുണ്ടായത്. അറ്റക്കുറ്റപ്പണിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് രണ്ട് ഗഡുക്കളായി നാല് ലക്ഷം രൂപ അനുവദിച്ചു. എന്നാൽ അപേക്ഷ നൽകാതെയാണ് പണം അനുവദിച്ചതെന്നായിരുന്നു വിജിലൻസിൻറെ കണ്ടെത്തൽ. വിജിലൻസ് കണ്ടെത്തൽ പൂർണമായും നിഷേധിക്കുകയാണ് രാമചന്ദ്രൻ. 2021 ഒക്ടോബർ 25ന് നൽകിയ അപേക്ഷയുടെ പകർപ്പും രാമചന്ദ്രൻ പുറത്ത് വിട്ടു.
നിരവധി രോഗങ്ങളും അലട്ടുന്ന രാമചന്ദ്രൻ വർഷങ്ങളായി ഒറ്റയ്ക്കാണ് താമസിക്കുന്നത്. . അക്കാര്യം കൂടി കാണിച്ചാണ് അപേക്ഷ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, രാമചന്ദ്രൻ അപേക്ഷ റവന്യൂ ഉദ്യോഗസ്ഥർ നിരസിച്ചതാണെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് വിജിലൻസ്.ഇതോടെ വിഷയത്തിൽ അവ്യക്തതുടരുകയാണ്.