ശാസ്ത്രസാഹിത്യ പരിഷത് ജാഥയില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ മാലിന്യ ശേഖരണം മാതൃകാപരമായി

Advertisement

കൊട്ടാരക്കര. ശാസ്തസാഹിത്യ പരിഷത് ജാഥയില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ മാലിന്യ ശേഖരണം മാതൃകാപരമായി.
ശാസത്ര സാഹിത്യപരിഷത് കേരളപദയാത്ര ഇന്നലെ കൊല്ലം ജില്ലയില്‍ എത്തി.ഏനാത്ത് മുതല്‍ ഇഞ്ചയ്ക്കല്‍ ചവറ മേഖലാ പ്രവര്‍ത്തകരാണ് യാത്രികര്‍ക്ക് തണ്ണി മത്തന്‍ തുടങ്ങിയ ലഘുഭക്ഷണം നല്‍കിയത്.

തേവലക്കര പഞ്ചായത്ത് സെക്രട്ടറി ടി. ദിലീപ്

അതിന്റെ അവശിഷ്ടങ്ങള്‍ വലിച്ചെറിയാന്‍ അനുവദിക്കാതെ അത് തേവലക്കര പഞ്ചായത്ത് സെക്രട്ടറി ടി. ദിലീപ് ചാക്കില്‍ ശേഖരിച്ച് മാറ്റുകയായിരുന്നു. ജാഥകളില്‍ അനുവര്‍ത്തിക്കാവുന്ന മാതൃകയാണിതെന്ന് പ്രവര്‍ത്തകര്‍ അനുമോദിക്കുന്നുമുണ്ടായിരുന്നു.
സാധാരണ ജാഥകള്‍ കടന്നുപോയാല്‍ അവയുടെ മാലിന്യങ്ങള്‍ പ്രശ്നം സൃഷ്ടിക്കാറാണ്പതിവ്.