ഇറച്ചിക്കട ലേലത്തെ ചൊല്ലിയുള്ള തരക്കം തുടര്‍ന്ന് കാപ്പ കേസ് പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു

Advertisement

കുന്നിക്കോട്.ഇറച്ചിക്കട ലേലത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കാപ്പ കേസ് പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു. കുന്നിക്കോട് സ്വദേശി റിയാസാണ് കൊല്ലപ്പെട്ടത്. പ്രതി ഷിഹാബ് പൊലീസില്‍ കീഴടങ്ങി. ഇന്നലെ രാത്രി പതിനൊന്ന് മണിയോണ് റിയാസിനെ ഷിഹാബിനെ കുത്തിയത്. 
ഇറച്ചിക്കടയെ ചൊല്ലി ഇരുവരും തമ്മില്‍ പല തവണ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്നലെ രാത്രി റിയാസ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ഷിഹാബ് ആക്രമിക്കുകയായിരുന്നു. 
കത്തിക്കുത്തില്‍ സാരമായി പരിക്കേറ്റ റിയാസിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചയോടെ റിയാസ് മരിച്ചു.