മലനട പള്ളിപ്പാന,ഇന്ന് രാത്രി ഗുരുക്കൾശേരി കൊട്ടാരത്തിൽ കിടങ്ങുബലി

Advertisement

പോരുവഴി. പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിലെ പള്ളിപ്പാന മഹാ കർമത്തിന്റെ ഭാഗമായി ഇന്ന് രാ ത്രി, ഗുരുക്കൾശേരി കൊട്ടാരത്തിൽ കിടങ്ങുബലി നടത്തും. പാനപ്പന്തലിൽ നടത്തിയ പീഠബലിയും നിണബലിയും കാണാൻ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

കർമത്തിൽ പങ്കെടുക്കുന്നവരു ടെ ദോഷങ്ങൾ തീരുമെന്നാണ് വിശ്വാസം. പരമേശ്വരനെയും പാർവതിയെയും പീഠപ്രതിഷ്ഠ നടത്തിയാണ് പീഠബലി നടത്തി യത്. ദേവിയെ ആവാഹിച്ചിരുത്തി ചെയ്യുന്ന ശത്രുസംഹാര കർമ ത്തിൽ ശത്രുബാധകളെ ആവാ ഹിച്ച് ഉച്ചാടിക്കും. നിണബലി യിൽ ദേവനെ ആവാഹിച്ചിരുത്തി ചെയ്യുന്ന ശത്രുസംഹാര കർമ ത്തിൽ ശത്രുക്കളെ ആവാഹിച്ച് ഉച്ചാടനം ചെയ്ത് ബലി നൽകി തൃപ്തിപ്പെടുത്തി.

എല്ലാ ദിവസവും രാവിലെ 8നു പാനയടി, പറയോത്ത് (ഓതി ഉഴി ച്ചിൽ), പഞ്ചകുണ്ഡഹോമം, അട
വീശ്വരപൂജ എന്നിവ നടക്കും. ഇന്ന് വൈകിട്ട് 5നു വേതാള പൂജ, 7നു പറയൻ തുള്ളൽ. കഥ: പുളന്തിമോക്ഷം. 10നു കിടങ്ങുബ ലി, നാളെ വൈകിട്ട് വേതാളപൂജ, 7നു കുച്ചിപുഡി, 8നു പടയണി, 10നു പഞ്ചഭൂതബലി, മാർച്ച് 1നു രാത്രി 7നു ഓട്ടൻതുള്ളൽ. കഥ: കല്യാണസൗഗന്ധികം.

10നു കടു ത്താശേരി കൊട്ടാരത്തിൽ തട്ടുബ ലി (മറുക് ബലി), 2നു വൈകിട്ട് 5നു വേതാളപൂജ, 7നു തെയ്യം
തീചാമുണ്ഡി, 10നു കുഴിബലി ക്കുട, 3നു രാത്രി 7നു വേലകളി, 10നു ദിക്കുബലി, 4നു രാത്രി 7നു നാടൻപാട്ട്, 10നു പട്ടടബലി, 5നു രാത്രി 7നു ചാക്യാർകൂത്ത്, 10നു സർപ്പബലി, 6നു രാത്രി 7നു വിൽപ്പാട്ട്. കഥ: കർണൻ. 10നു ആഴി ബലി, സമാപന ദിവസമായ 7നു രാത്രി 7നു കുത്തിയോട്ടപ്പാട്ടും ചുവടും, പുലർച്ചെ 3നു കൂമ്പുബലി അഥവാ കൈലാസ പൂജ എന്നിവ നടക്കും.