പുനലൂര്‍ : ഗ്രേസിംഗ് ബ്ലോക്ക് വാര്‍ഡ് കൗണ്‍സിലറും മരാമത്ത്കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനുമായിരുന്ന ഡി. ദിനേശന്‍ നഗരസഭാ വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയര്‍മാനായിരുന്ന വി.പി. ഉണ്ണികൃഷ്ണന്‍ മുന്നണി ധാരണ പ്രകാരം രാജി വച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് ഡി. ദിനേശന്‍ തെരഞ്ഞെടുക്കപ്പെട്ടത്. രാവിലെ 11ന് നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ടിംബര്‍ സെയില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കോശി ജോണ്‍ വരണാധികാരിയായിരുന്നു.
താമരപ്പള്ളി വാര്‍ഡ് അംഗം എന്‍. സുന്ദരേശന്‍ ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ഡി. ദിനേശന് 21 വോട്ട് ലഭിച്ചപ്പോള്‍ സുന്ദരേശന്‍ 11 വോട്ടുകള്‍ ലഭിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബി. സുജാത സത്യവാചകം ചൊല്ലിക്കൊടുത്തു. തുര്‍ന്ന് നടന്ന അനുമോദന ചടങ്ങില്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, സിപിഎം ഏരിയാ സെക്രട്ടറി എസ്. ബിജു, സിപിഐ മണ്ഡലം സെക്രട്ടറി കെ. രാധാകൃഷ്ണന്‍, നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ കെ. ധര്‍മ്മരാജന്‍, മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. രാജേന്ദ്രന്‍ നായര്‍, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി അഡ്വ. എസ്. ശ്യാം, പ്രസിഡന്റ് ശ്യാഗിന്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സുശീല രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.