ദേവതകളെ സംപ്രീതരാക്കാന്‍ നിണബലിയും കിടങ്ങുബലിയും ,പള്ളിപ്പാനക്ക് ജന സാഗരം

Advertisement

പോരുവഴി. പള്ളിപ്പാന മഹാ കർമത്തിന്റെ ഭാഗമായി പോരുവഴി പെരുവിരുത്തി മലനട ദുര്യോ ധന ക്ഷേത്രത്തിൽ കിടങ്ങുബലിയും നിണബലിയും നടത്തി.ദ്രാവിഡാചാരപ്പെരുമയിൽ 12 വർഷത്തിലൊരിക്കൽ നടത്തുന്ന പള്ളിപ്പാനയില്‍ അഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ് ദൃശ്യമാകുന്നത്.

ഗുരുക്കൾ ശേരിൽ കൊട്ടാര ത്തിൽ നടത്തിയ കിടങ്ങുബലി യിൽ ദോഷങ്ങൾ മാറ്റുന്നതിനാ യി വിളിച്ചുചൊല്ലി പ്രാർഥനയോ ടെ കാളീഗണത്തെയും വനദേവ ന്മാരെയും തൃപ്തിപ്പെടുത്തി. ഉദ്ദി ഷ്ടകാര്യത്തിനായി അപേക്ഷിച്ചു. ക്ഷേത്രത്തിനു തെക്കുവശത്ത് നടത്തിയ നിണബലിയിൽ ശത്രു സംഹാരത്തിനായി ദേവനെ ആവാഹിച്ചിരുത്തി ശത്രുക്കളെ ആവാഹിച്ച് ഉച്ചാടനം ചെയ്ത്
ബലി നൽകി തൃപ്തിപ്പെടുത്തി.

വൈകി നടക്കുന്ന പ്രധാന ചടങ്ങുകളിൽ പ്രായഭേദ മില്ലാതെ വലിയ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. രാപകൽ വ്യത്യാസമില്ലാ തെ അന്നദാനവും നടക്കുന്നുണ്ട്. എല്ലാ ദിവസവും രാവിലെ 8നു പാനയടി, പറയോത്ത് (ഓതി ഉഴി ച്ചിൽ), പഞ്ചകുണ്ഡഹോമം, അട വീശ്വരപൂജ എന്നിവ നടക്കും. ഇന്ന് വൈകിട്ട് വേതാളപൂജ, 7നു കുച്ചിപ്പുഡി, 8നു പടയണി, 10നു പഞ്ചഭൂതബലി, നാളെ രാത്രി 7നു ഓട്ടൻതുള്ളൽ. കഥ: കല്യാണ സൗഗന്ധികം. 10നു കടുത്താശേ രി കൊട്ടാരത്തിൽ തട്ടുബലി (മറു ക് ബലി എന്നിവ നടക്കും. പള്ളി പ്പാന മാർച്ച് 7നു സമാപിക്കും.

Advertisement