കൊല്ലം.ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ ഫെബ്രുവരി 28ന് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു.
വിളക്കുടി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് കുന്നിക്കോട് നോര്‍ത്തില്‍ എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ അനിൽകുമാർ വിജയിച്ചു. 878 വോട്ടുകൾ ആണ് ലഭിച്ചത്. മറ്റു സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ – സലീം സൈനുദ്ദീൻ (ഐ.എൻ.സി) 637 വോട്ട്, ജി സതീശൻ (ബിജെപി) 19, അനീസ് അൻസാരി (ആം ആദ്മി) 11.
ഇടമുളയ്ക്കല്‍ നാലാംവാര്‍ഡ് തേവര്‍തോട്ടത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി പി അനിൽകുമാർ വിജയിച്ചു. 595 വോട്ടുകളാണ് ലഭിച്ചത്.
മറ്റു സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ: ജെ ബാബു (ഐ.എൻ.സി) 260, എം അശോക് കുമാർ (ബിജെപി) 333.
കൊല്ലം കോര്‍പ്പറേഷന്‍ മൂന്നാം ഡിവിഷന്‍ മീനത്തുചേരിയില്‍ യുഡിഎഫ് സ്ഥാനാർത്ഥി ദീപു ഗംഗാധരൻ വിജയിച്ചു. 2099 വോട്ടുകളാണ് ലഭിച്ചത്. മറ്റു സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ: സന്ധ്യാ രാജു നീലകണ്ഠൻ (സിപിഎം) 1465, പി. എസ് പ്രീതി (ബിജെപി) 47.