ചക്കുവള്ളിയില്‍ എത്തുന്നു ഉന്നത നിലവാരമുള്ള ടര്‍ഫും പരിശീലന കേന്ദ്രവും

Advertisement

കെഎല്‍ 61 അരീന ടര്‍ഫ് മാര്‍ച്ച് മൂന്നിന് വൈകിട്ട് അഞ്ച്മണിക്ക്ഉദ്ഘാടനം ചെയ്യും

ചക്കുവള്ളി.കുന്നത്തൂരിന് കായിക പരിശീലനത്തിന് സൗകര്യങ്ങള്‍ കുറവാണെന്ന പരാതിക്ക് പരിഹാരമായി താലൂക്കിന്റെ ഹൃദയഭാഗമായ  ചക്കുവള്ളിയില്‍ എത്തുന്നത് മികച്ച ടര്‍ഫ്.
പിന്നോക്കമണ്ഡലമായ കുന്നത്തൂരില്‍ മൈതാനങ്ങള്‍ തന്നെ കുറവ്, ആകെയുള്ള സ്‌റ്റേഡിയം ശാസ്താംകോട്ടയില്‍ അതും പ്രാകൃതാവസ്ഥയില്‍. മികച്ച പരിശീലനത്തിനായി മറ്റ് സ്ഥലങ്ങളിലേക്കാണ് കുട്ടികള്‍പോലും പോകുന്നത്. ക്രിക്കറ്റ് ഫുട്‌ബോള്‍, പരിശീലനത്തിന് ഉന്നത നിലവാരമുള്ള ടര്‍ഫ് ആണ് മാര്‍ച്ച് മൂന്നിന് തുറക്കുന്നത്.

ചക്കുവള്ളികൊച്ചുതെരുവ് ജംക്ഷന്‍- ശാസ്താംനട റോഡിനുവശത്താണ് ടര്‍ഫ് ആരംഭിക്കുന്നത്.കെഎല്‍ 61 അരീന ടര്‍ഫ് മാര്‍ച്ച് മൂന്നിന് വൈകിട്ട് അഞ്ച്മണിക്ക് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കേരളാ ബ്‌ളാസ്‌റ്റേഴ്‌സ് കോച്ചിംങ് സെന്റര്‍ സിആര്‍ മഹേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനായ സ്‌പോര്‍ട്‌സ് മോട്ടിവേറ്റര്‍ സല്‍മാന്‍കുറ്റിക്കോട് വിശിഷ്ടാതിഥിയായിരിക്കും. ജേഴ്‌സി പ്രകാശനം ബ്‌ളോക്ക് പഞ്ചായത്ത് അംഗം അന്‍സര്‍ഷാഫി നിര്‍വഹിക്കും.പഞ്ചായത്ത് പ്രസിഡന്‌റ് ബിനു മംഗലത്ത് അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തിന് ശേഷം ഫ്‌ളഡ് ലൈറ്റില്‍ പ്രമുഖടീമുകളുടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധി അലിഫ് ഷാഹുല്‍ അറിയിച്ചു.

Advertisement