വൻ  സ്ഫോടക  വസ്തുക്കളും  പടക്ക നിർമ്മാണ സാമഗ്രികളും  പിടികൂടി

Advertisement

കൊട്ടാരക്കര.  കൊട്ടാരക്കര  നെടുവത്തൂർ വെൺമണ്ണൂരിൽ   പോലീസ് നടത്തിയ റെയ്ഡിൽ  ലൈസൻസും സുരക്ഷയും കൂടാതെ  കൂടാതെ  ശേഖരിച്ചു വച്ച   വൻ  സ്ഫോടക  വസ്തുക്കളും  പടക്ക നിർമ്മാണ സാമഗ്രികളും  പിടികൂടി. വെൺമണ്ണൂർ  കൃഷ്ണവിലാസം   പടക്കം ഉണ്ണി എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണൻ ,  മാതാവ്  രാധാമണിയമ്മ, സഹോദരി  സിന്ധുവിന്റെ നിർമ്മാണത്തിലിരിക്കുന്ന  വീട് എന്നിവിടങ്ങളിൽ നിന്നാണ് പടക്കനിർമ്മാണ  സാമഗ്രികളും  സ്ഫോടക വസ്തുക്കളും  പിടികൂടിയത്. രാധാമണിയുടെ  വീട്ടിൽ കിടപ്പുമുറിയിൽ വരെ  പടക്കവും സ്ഫോടക വസ്തുക്കളും സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു. 

പടക്കം ഉണ്ണിയും, അമ്മ രാധാമണിയും  വെവ്വേറെ  വ്യാപാരം നടത്തി വരുകയായിരുന്നു എന്ന് പോലീസ് പറയുന്നു . മുൻപും നിരവധി തവണ  പടക്കം ഉണ്ണി ലൈസൻസ് ഇല്ലാതെ പടക്കം സൂക്ഷിച്ചിരുന്നതിന് അറസ്റ്റിൽ ആയിട്ടുണ്ട്. സംഭവത്തിൽ  കൃഷ്ണ വിലാസം  രാധാമണിയെ (73) അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.