മെഗാ തൊഴില്‍മേള നാളെ (മാര്‍ച്ച് രണ്ട്)

Advertisement

 കൊല്ലം. കോര്‍പ്പറേഷന്‍, കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍മേള  ബിഷപ്പ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്  കോളജില്‍ നാളെ (മാര്‍ച്ച് രണ്ട്) രാവിലെ 10ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയാകും. വന്‍കിട ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍, സംരംഭകര്‍, വിദ്യാഭ്യാസം, ആരോഗ്യം, ബാങ്കിങ്, ഐ ടി, ടൂറിസം ഹോസ്പിറ്റാലിറ്റി, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളില്‍ നിന്നും തൊഴില്‍ദാതാക്കള്‍ പങ്കെടുക്കും.