വീട്ടിൽ നിന്നും കാണാതായ യുവാവ് കായലിൽ മരിച്ച നിലയിൽ

Advertisement

കൊട്ടിയം: വീട്ടിൽ നിന്നും കാണാതായ യുവാവിനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി.മയ്യനാട് ധവളക്കുഴി പുതുവൽപുത്തൻവീട്ടിൽ പരേതനായ സുധിയുടെയും, ഷീജയുടെയും മകനായ കുട്ടൻ എന്നു വിളിക്കുന്ന സുധീഷ് (25)നെയാണ് പരവൂർ കായലിലെ കക്കാ കടവ് ബണ്ട് വരമ്പിനടുത്ത് കായലിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.തിങ്കളാഴ്ച രാത്രി മുതലാണ് ഇയാളെ കാണാതായത്.തിരച്ചിൽ നടക്കവെയാണ് മൃതദേഹം കായലിൽ കാണപ്പെട്ടത്.

സഹോദരി: സൂര്യ