നിയമം കടുപ്പിച്ച് കോടതി : ചെറിയ അളവ് കഞ്ചാവ് കേസ് പ്രതിക്ക് 6 മാസം തടവും പതിനായിരം രൂപ പിഴയും ശിക്ഷ

Advertisement

        പത്തനാപുരം. മാതൃകയാവണം,  ചെറിയ അളവ് കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് കൊല്ലം എക്‌സൈസ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയ പത്തനാപുരം താലൂക്കിൽ തലവൂർ വില്ലേജിൽ ഞാറക്കാട് ദേശത്ത് ഐക്കര വീട്ടിൽ താഴത്തിൽ സുന്ദരൻ പിള്ളയെയാണ് പത്തനാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആറ് മാസം തടവിനും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. എന്‍ഡിപിഎസ് നിയമത്തിൽ ഒരു കിലോയിൽ താഴെ അളവ് കഞ്ചാവ് കേസുകളെയാണ് ചെറിയ അളവ് കേസുകളായി കണക്കാക്കുനത്ത്.

                                            2011 ഒക്‌ടോബർ 28 ആം തീയതി 425 ഗ്രാം ഗഞ്ചാവുമായി സുന്ദരേശനെ കുര റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപത്ത് നിന്നും സി ഐ ആർ ബാബുവിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടികൂടിയത് .ഒരു കിലോയിൽ താഴെ അളവ് ഗഞ്ചാവ് കേസുകളിൽ പിഴചുമത്തി വിട്ടയക്കാറാണ് പതിവ് .
എന്നാൽ നിലവിൽ ലഹരി കേസ്സുകൾ ഏറി വരുന്ന സാഹചര്യത്തിൽ കോടതി നിയമം കൂടുതൽ കർശനമാക്കുകയായിരുന്നു. .പത്തനാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെ.കെ.അശോകന്റെതാണ് ഏറെ സാമൂഹിക പ്രസക്തിയുള്ള ഈ വിധി എക്‌സൈസിന് വേണ്ടി അസ്സി പബ്ലിക് പ്രോസിക്യൂട്ടർ എസ് .സലിൽ രാജ് ഹാജരായി .പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി .