പള്ളിപ്പാന ഭക്തിസാന്ദ്രം,പഞ്ചഭൂത ബലി നടത്തി

Advertisement

പോരുവഴി. പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിലെ പള്ളിപ്പാന മഹാകർമത്തിന്റെ ഭാഗമായി പഞ്ചഭൂത ബലി നടത്തി. വശ്യം, ആകർഷണം, സ്തംഭനം, ഉച്ചാടനം, മാരണം എന്നീ ആഭിചാര കർമങ്ങൾ, കൈവിഷം, അപസ്മാരം എന്നിവ യ്ക്കു പരിഹാരമായിട്ടാണ് പാന പന്തലിനു സമീപം അഞ്ചു ശരകുടം തയാറാക്കി രാത്രി ബലി നടത്തിയത്. ആചാര്യന്മാരായ ഏവൂർ അരുൺകുമാർ, പട്ടാഴി പ്രകാശ്, പ്രധാന കർമി പോരുവ ഴി സുദീപ് എന്നിവർ കാർമികത്വം വഹിച്ചു. ഇന്നലെ രാത്രി തട്ടുബ ലി (മറുക്ബലി)യും നടത്തി. ആകാശപാരികളായ ഗന്ധർവയ ക്ഷ കിന്നര ദേവന്മാരുടെ ദോഷ ങ്ങൾ തീർക്കുന്നതിനുള്ള കർമ ങ്ങളാണ് (ഗന്ധർവബലി) നടത്തി യത്.

12 വർഷത്തിലൊരിക്കൽ നടത്തുന്ന പള്ളിപ്പാന മഹാകർമ ത്തിന്റെ ഭാഗമായി എല്ലാ ദിവസ വും രാവിലെ പാനയടി, പറയോ ത്ത് (ഓതി ഉഴിച്ചിൽ), പഞ്ചകു ണ്ഡഹോമം, അടവീശ്വരപൂജ എന്നിവയോടെയാണു ചടങ്ങു കൾ തുടങ്ങുന്നത്.

ഇന്നു വൈകി ട്ട് 5നു മുറോത്ത്, വേതാളപൂജ, 7നു തെയ്യം- തീച്ചാമുണ്ഡി, രാത്രി 10നു കടുത്താശേരി കൊട്ടാര ത്തിൽ കിടങ്ങ് ബലി എന്നിവ നട ക്കും. 12 ദിവസങ്ങളിലായി 18 കർ മങ്ങളും പൂജകളും പൂർത്തിയാ ക്കി പള്ളിപ്പാന 7നു സമാപിക്കും.