കൊല്ലം : കൊല്ലത്തിന്‍റെ തനതുകാഴ്ചവിരുന്നായി തൃക്കടവൂര്‍ ഉല്‍സവം. ഭക്ത സഹസ്രങ്ങൾക്ക് മുന്നിൽ ആറാടി തൃക്കടവൂർ മഹാദേവൻ. എട്ട് കരകളിൽ നിന്നുള്ള കെട്ടുകാഴ്ച്ച കളും വൈകിട്ടൊടെ ക്ഷേത്ര സന്നിധിയിൽ എത്തി ആറാട്ട് എഴുന്നള്ളത്തിന് തുടക്കമായി.


വൈകിട്ട് 3 മണിയോടെ തേവള്ളിക്കരയുടെ നെടുംകുതിര പുജകൾക്ക് ശേഷം വാദ്യമേളങ്ങൾക്ക് ആകമ്പടിയോടെ കുതിരകടവിലെക്ക് പുറപ്പെട്ടു . എട്ട് കരകളിലെയും നെടും കുതിരകൾ എത്തി വലം വച്ചതിന് ശേഷം ആറാട്ട് കടവിലെക്ക് പോയത് . അഷ്ടമുടിക്കായലിലൂടെ കുതിര എഴുന്നള്ളുന്ന അപൂര്‍വ കാഴ്ച കാണാനും പതിനായിരങ്ങള്‍ എത്തിയിരുന്നു.