നിയന്ത്രണംവിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു

Advertisement

പോരുവഴി. നിയന്ത്രണംവിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു. നൂറനാട് ഇടപ്പോണ്‍ രേണുഭവനത്തില്‍ ആനന്ദന്റെയും സുഭദ്രയുടെയുംമകന്‍ അനന്തു(22)ആണ് മരിച്ചത്.സുഹൃത്ത് ഇടയ്ക്കാട് സ്വദേശി അമലിന് പരുക്കേറ്റു.ഇടയ്ക്കാട് ഗുരുമന്ദിരത്തിന് സമീപം ഇന്നലെ രാത്രി പത്തിനാണ് അപകടം.മലനടക്ഷേത്രത്തില്‍ നടചക്കുന്ന പള്ളിപ്പാന കാണാനെത്തിയതായിരുന്നു അനന്തു. വളവില്‍ നേരെവന്ന് മതിലില്‍ ഇടിക്കുകയായിരുന്നു. അപ്പോള്‍തന്നെ അടൂര്‍ ഗവ.ആശ്ുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.സഹോദരി രേണുക.