തൊടിയൂർ ഗ്രാമപഞ്ചായത്ത് ഭരണത്തിൽ ബാഹ്യശക്തികളുടെ ഇടപെടൽ അനുവദിക്കില്ല. കെസി രാജൻ

Advertisement


കരുനാഗപ്പള്ളി: തൊടിയൂർ ഗ്രാമപഞ്ചായത് ഭരണത്തിൽ ബാഹ്യശക്തികളുടെ പിൻസീറ്റ് ഡ്രൈവിംഗ് അനുവദിക്കില്ലെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ പ്രസ്ഥാവിച്ചു.തൊടിയൂർ ഗ്രാമപഞ്ചായത്തിലെ അനധികൃത നിയമനങ്ങൾക്കും അഴിമതിക്കും സ്വജന പക്ഷപാതത്തിനുമെതിരെ തൊടിയൂർ, കല്ലേലിഭാഗം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വെളുത്തമണൽ ജംഗ്ഷനിൽ നടത്തിയ സമരപ്രഖ്യാപന കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം.

   നിലവിലുള്ള പഞ്ചായത്ത് ഭരണസമിതി നിലവിൽ വന്നതിനു ശേഷം മൂന്നു താൽക്കാലിക നിയമനങ്ങൾ നടത്തിയിരുന്നു. മൂന്നും എൽഡിഎഫ് നേതാക്കളുടെ മകൾക്കും മരുമകൾക്കും ഭാര്യക്കുമായിരിന്നു. ഇപ്പോൾ അംഗനവാടി ജീവനക്കാരുടെ നിയമനത്തിലും പിൻവാതിലിലൂടെ ഇഷ്ടക്കാരെ തിരുകികയറ്റാനുള്ളശ്രമം അനുവദിക്കില്ലെന്നും കെ.സി.രാജൻ പറഞ്ഞു.
 ഇതിനെതിരെ കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റി യുഡിഎഫ് അംഗങ്ങൾ ബഹിഷ്കരിച്ചിരുന്നു. സമരപ്രഖ്യാപന കൺവെൻഷന് ശേഷം തുടർ സമരപരമ്പര തന്നെ പഞ്ചായത്ത്‌ ഓഫീസിനു മുൻപിൽ ആരംഭിക്കുമെന്നും കൺവെൻനിൽ അറിയിച്ചു.

അഡ്വ:കെ. എ. ജവാദ് അധ്യക്ഷത വഹിച്ചു.തൊടിയൂർ രാമചന്ദ്രൻ, ചിറ്റുമൂല നാസർ,തൊടിയൂർ വിജയൻ, അഡ്വ:സി.ഒ.കണ്ണൻ, എൻ.രമണൻ, ഷിബു എസ്‌.തൊടിയൂർ,പുതുക്കാട്ട് ശ്രീകുമാർ,ബിന്ദു വിജയകുമാർ,വെളുത്തമണൽ അസീസ്,ഷമീം പൂവണ്ണാൽ, എന്നിവർ പ്രസംഗിച്ചു.
മണ്ഡലം പ്രസിഡന്റ്‌