രണ്ട് വയസുള്ള കുഞ്ഞിനെ മടിയിലിരുത്തി ബസ് ഡ്രൈവിംങ്,മൈനാഗപ്പള്ളി സ്വദേശി ഡ്രൈവറുടെ ലൈസന്‍സ് പോയി

Advertisement

ശാസ്താംകോട്ട. രണ്ട് വയസുള്ള കുഞ്ഞിനെ മടിയിലിരുത്തി സ്വകാര്യ ബസ് ഡ്രൈവറുടെ യാത്ര. കുഞ്ഞിനെ മടിയിൽ ഇരുത്തി ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങളിൽ വയറലായതോടെയാണ് മോട്ടോർ വാഹന വകുപ്പ് ഡ്രൈവർ അൻസലിന്റെ ലൈസൻസ് 6 മാസത്തേക്ക് സസ്പെൻറ് ചെയ്തു.മൈനാഗപ്പള്ളി സ്വദേശി അൻസലാണ് സഹോദരിയുടെ കുഞ്ഞിനെ മടിയിലിരുത്തി സാഹസികമായി ബസ് ഓടിച്ചത്.മോട്ടോർ വാഹന ചട്ട പ്രകാരമാണ് അൻസലിന്റെ ലൈസൻസ് സസ്പെൻറ് ചെയ്തത്.
കരുനാഗപ്പള്ളി പന്തളം റൂട്ടിലെ ലീനാമോൾ ബസ് ഡ്രൈവറാണ്
അൻസൽ. ആറുമാസം കഴിഞ്ഞ് മോട്ടർ വാഹന വകുപ്പിൻ്റെ ട്രെയിനിങ്ങിനു ശേഷമേ ഇയാൾക്ക് ലൈസൻസ് തിരിച്ചുകൊടുക്കു.