പോരുവഴി . ഭക്തിയുടെ പാരമ്യത്തില്‍ കനലുകള്‍ മലര്‍മെത്തയായി, അഗ്നി സ്ഫുലിംഗങള്‍ സുഗന്ധം പോലെ , തീച്ചാമുണ്ഡി ഉറഞ്ഞപ്പോള്‍ ഉള്ളുറപ്പോടെ കാണാന്‍ പതിനായിരങ്ങള്‍ രാവെളുപ്പിച്ചു കാത്തിരുന്നു. പോരുവഴി പെരുവിരുത്തി മലനടയില്‍ നടന്നു വരുന്ന പള്ളിപ്പാന മഹാകർമത്തിന്‍റെ ഭാഗമായാണ് തീച്ചാമുണ്ഡി തെയ്യം ഉറഞ്ഞാടിയത്. പള്ളിപ്പാനയില്‍ ഓരോദിവസവും നടക്കുന്ന പരിപാടികളും കര്‍മ്മങ്ങളും ദര്‍ശിക്കാന്‍ തൊഴുകൈകളോടെ പതിനായിരങ്ങളാണ് രാപകലില്ലാതെ എത്തുന്നത്.
ഭക്തരുടെ പ്രവാഹത്തില്‍ മലനട തിങ്ങിവിങ്ങുകയാണ്. ദ്രാവിഡാചാരങ്ങൾ പിന്തുടരുന്ന ക്ഷേത്രത്തിലേക്കു ദേശങ്ങൾ കടന്നെത്തുന്ന ഭക്തർ മലയീശ്വരനെ വണങ്ങി ദോഷ ങ്ങൾ തീർത്താണു മടങ്ങുന്നത്. ജൈവരീതിയിലുള്ള ആരാധന യോടെ വഴിപാടുകൾ നടത്തി നിലപാട് തറയെ വലംവച്ചു പ്രാർഥിക്കാനായി പകൽ രാത്രി വ്യത്യാസമില്ലാതെ വലിയ തിരക്കാണു ള്ളത്.
12 വർഷത്തിലൊരിക്കൽ നട ത്തുന്ന പള്ളിപ്പാന മഹാകർമത്തി ന്റെ ഭാഗമായി 12 ദിവസങ്ങളിലാ യി 18 പൂജകളും കർമങ്ങളുമാണ് നടക്കുന്നത്.
പറയോത്ത് (ഓതി ഉഴിച്ചിൽ)
പാഞ്ചിയില കെട്ട് കയ്യിലേന്തി ദോഷങ്ങൾ ഓതി ഒഴിപ്പിക്കുന്ന കർമികളെ തേടിയെ ത്തുന്നവരും ഏറെയാണ്. പുലർ ച്ചെ മുതൽ അർധരാത്രി വരെ കലവറ ഒഴിയാതെ തുടരുന്ന അന്നദാനത്തിൽ പങ്കെടുത്താണ് എല്ലാവരും മലയിറങ്ങുന്നത്. എല്ലാ ദിവസവും രാവിലെ പാന യടി, പറയോത്ത് (ഓതി ഉഴിച്ചിൽ), പഞ്ചകുണ്ഡഹോമം, അട
വീശ്വരപൂജ എന്നിവയോടെയാ ണു ചടങ്ങുകൾ തുടങ്ങുന്നത്. പള്ളിപ്പാനയുടെ ഭാഗമായി പാന പന്തലിൽ തട്ടുബലി നടത്തി. ക്ഷേത്ര മൈതാനത്തു തീച്ചാമു ണ്ഡി തെയ്യവും കടുത്താശേരി കൊട്ടാരത്തിൽ കിടങ്ങുബലിയും നടത്തി. ഇന്നു വൈകിട്ട് 7നു വേലകളി, രാത്രി 10നു ദിക്കുബ ലി എന്നിവ നടന്നു. ആചാര്യന്മാ രായ ഏവൂർ അരുൺകുമാർ, പട്ടാഴി പ്രകാശ്, പ്രധാന കർമി പോരുവഴി സുദീപ് എന്നിവരുടെ കാർമി കത്വത്തിൽ നടക്കുന്ന പള്ളിപ്പാന 7നു സമാപിക്കും