# malanada ,#pallippana,#hindu rituals,#poruvazhy peruviruthy malanada,#duryodhana temple
പോരുവഴി.ദുര്യോധനക്ഷേത്രമായ പെരുവിരുത്തി മലനടയിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നട ത്തുന്ന പള്ളിപ്പാന മഹാകർമത്തി ന്റെ ഭാഗമായി ഇന്ന് അഷ്ടനാഗങ്ങളുടെ പ്രീതിക്കുവേണ്ടി സർപ്പ ബലി നടത്തും. ഹിന്ദു ആചാര പ്രകാരം എട്ട് പ്രധാന നാഗങ്ങളെ ദൈവങ്ങളായി
കണക്കാക്കപ്പെടുന്നു. ഇവ അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്നു.അനന്തന്‍ അഥവാ ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവയാണ് ഹിന്ദു ഐതിഹ്യ പ്രകാരം പ്രധാന
നാഗങ്ങൾ. മഹാകര്‍മ്മത്തിന് പ്രീതിക്കായി ഇവയെ പൂജിച്ച് തൃപ്തിപ്പെടുത്തേണ്ടതുണ്ട്. ക്ഷേത്രത്തിനൊപ്പം ഇതില്‍ സംബന്ധിക്കുന്നവര്‍ക്കും അഷ്ട നാഗപ്രീതിയും ഐശ്വര്യവും വന്നുചേരും.
ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായി ഒരുക്കിയ കൂറ്റൻ പാനപ്പന്തലിൽ 12 ദിവസങ്ങളിലായി ദ്രാവിഡാചാരപ്പെരുമയിൽ 18 കർമങ്ങ ളും പൂജകളുമാണു നടക്കുന്നത്. പ്രധാനമായും രാത്രിയിലാണ് പൂജകൾ. ചടങ്ങുകൾ കാണാൻ മല
നടയിലേക്കു വലിയ ഭക്തജന പ്രവാഹമാണ്. പകൽ രാത്രി വ്യത്യാസമില്ലാതെ നടക്കുന്ന അന്ന ദാനത്തിലും പങ്കെടുത്താണ് ഭക്തർ മടങ്ങുന്നത്.
ദുർമരണങ്ങളുടെ ആത്മശാന്തി, രോഗദുരിതങ്ങൾ, ശാപദോഷം, പൂർവ പുണ്യ ദോഷങ്ങൾ എന്നിവയ്ക്ക് പരിഹാരമായി ഇന്നലെ രാത്രി പട്ടടബലി നടത്തി. അഷ്ടദിക്ക് പാലകരെയും ഉപദേവതകളെയും ശക്തിപ്പെടുത്തുന്ന ദിക്കുബലിയും നടത്തി. ഇന്ന് രാവിലെ 8നു പാനയടി, അടവീശ്വരപൂജ, കലശപൂജ, പറയോത്ത് (ഓതി ഉഴിച്ചിൽ), എട്ടങ്ങാടി നേദ്യം, പഞ്ചകുണ്ഡഹോമം, അടവീശ്വരപൂജ എന്നിവയോടെ ചട ങ്ങുകൾ തുടങ്ങും.
വൈകിട്ട് 5നു മുറോത്ത്, രാത്രി 7നു ചാക്യാർകൂത്ത്, 10നു സർപ്പബലി, 6നു രാത്രി 7നു വിൽപ്പാട്ട്. കഥ: കർണൻ. 10നു ആഴിബലി, സമാപന ദിവസമായ 7നു രാത്രി 7നു കുത്തിയോട്ടപ്പാട്ടും ചുവടും, പുലർച്ചെ 3നു കൂമ്പുബലി അഥ വാ കൈലാസ പൂജ എന്നിവ നടക്കും.