പൊതു വിദ്യാലയങ്ങൾ സംരക്ഷിക്കപ്പെടണം : കൊടിക്കുന്നിൽ സുരേഷ് എംപി

Advertisement

മൈനാഗപ്പള്ളി : പൊതു വിദ്യാലയങ്ങൾ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി കേരളം കൈവരിച്ചിട്ടുള്ള വിദ്യാഭ്യാസ പുരോഗതിയുടെ അടിസ്ഥാനം കേരളത്തിലെ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങൾ ആണെന്നും എംപി അഭിപ്രായപ്പെട്ടു. ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക വർദ്ധിപ്പിക്കണമെന്നും, സർക്കാർ എയ്ഡഡ് വ്യത്യാസമില്ലാതെ പ്രഭാത ഭക്ഷണം കൂടി സ്കൂളുകളിൽ ഏർപ്പെടുത്തണമെന്നും ശ്രീ കൊടിക്കുന്നിൽ സുരേഷ് എം പി ആവശ്യപ്പെട്ടു.

നൂറുവർഷം പൂർത്തിയായ മൈനാഗപ്പള്ളി ചിത്തിര വിലാസം യുപി സ്കൂളിന്റെ വാർഷികാഘോഷം ചിത്തിര ഫെസ്റ്റ് 2023 ന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിടിഎ പ്രസിഡണ്ട് സുരേഷ് ചാമവിള അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കൺവീനർ ഉണ്ണി ഇലവിനാൽ സ്വാഗതം പറഞ്ഞു. പുതുതായി പണികഴിപ്പിച്ച കിച്ചൻ കം സ്റ്റോറിന്റെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എംഎൽഎ നിർവഹിച്ചു. മാളികപ്പുറം ഫിലിം ഫെയിം ബേബി ദേവനന്ദ വിശിഷ്ടാതിഥിയായിരുന്നു. സ്കൂളിന്റെ പ്രധാമാധ്യാപിക സുധാ ദേവി വി സ്കൂളിന്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അൻസർ ഷാഫി ഉപഹാരം സമർപ്പണം നടത്തി.

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിഎം സെയ്യിദ് എൻഡോമെന്റ് വിതരണവും കലോത്സവ വിജയികൾക്കുള്ള പുരസ്കാരം കൊല്ലം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ എസ് കല്ലേലി ഭാഗവും നിർവഹിച്ചു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടുന്ന കുട്ടികൾക്കുള്ള ചിത്തിര മെറിറ്റ് അവാർഡ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി സേതുലക്ഷ്മി നിർവഹിച്ചു. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജി ചിറയ്ക്കുമേൽ , മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മൈമൂന നജീബ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ സിജു കോശി വൈദ്യൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ ബിജു കുമാർ, അജി ശ്രീക്കുട്ടൻ, അനന്തു ഭാസി, വൈ ശഹുബാനത്ത്, ഉപജില്ല നൂൺ മീൽ ഓഫീസർ ഗോപൻ , മാനേജർ കല്ലട ഗിരീഷ്, എസ് സി വി എൽ പി എസ് ഹെഡ്മിസ്ട്രസ് ശ്രീലത പി ജി, എസ് സി വി എൽപിഎസ് എസ്എംസി ചെയർമാൻ ജെപി ജയലാൽ, പിടിഎ വൈസ് പ്രസിഡണ്ട് അർഷാദ് മന്നാനി എം, എം പി ടി എ പ്രസിഡണ്ട് ജി അനുരാധ, ഘോഷയാത്ര കമ്മിറ്റി കൺവീനർ ആനന്ദൻ മാഷ് എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ബി എസ് സൈജു നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചിത്തിര ഫെസ്റ്റ് ന്റെ ഭാഗമായി വിളംബര ഘോഷയാത്ര, സൗജന്യ മെഡിക്കൽ ക്യാമ്പ്, ചരിത്ര വിജ്ഞാന പ്രദർശനം, കുട്ടികളുടെ കലാപരിപാടികൾ, പൂർവ്വ വിദ്യാർത്ഥി സന്തോഷ് കൃഷ്ണയുടെ ഒരു കരുതൽ എന്ന ഷോർട്ട് ഫിലിം പ്രദർശനം,കെ മെലഡി ബാന്റിന്റെ ഗാനമേള എന്നിവ സംഘടിപ്പിച്ചു

Advertisement