കുന്നത്തൂർ : കുന്നത്തൂർ ഗ്രാമത്തിന് അഴകായി ഉത്സവ പറമ്പുകളിൽ ആനപ്രേമികളുടെ പ്രിയങ്കരനായി മാറിയ ഗജവീരൻ കുന്നത്തൂർ കുട്ടിശങ്കരന് തിങ്കളാഴ്ച പട്ടാഭിഷേകം.
കുന്നത്തൂർ കിഴക്ക്
കൊക്കാംകാവ് ഭഗവതീ ക്ഷേത്രത്തിൽ രാവിലെ ഒൻപതിനാണ്
പട്ടാഭിഷേക ചടങ്ങ് നടക്കുന്നത്.ക്ഷേത്രത്തിൽ മകം തിരുനാൾ മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പൊങ്കാലയ്ക്ക് ശേഷമാണ് ചടങ്ങ്.
പട്ടാഭിഷിക്തനാകുന്നതോടെ
ശ്രീചിത്രാ മഹാദേവ കുന്നത്തൂർ
കുട്ടിശങ്കരൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗജവീരൻ ഇനി മുതൽ മാതംഗ ചൈതന്യ
ശ്രേഷ്ഠൻ കുന്നത്തൂർ കുട്ടിശങ്കരൻ എന്ന നാമധേയത്തിലേക്ക് മാറും.ഇതിന് മുന്നോടിയായി ഗജപൂജയും ഗജയൂട്ടും നടക്കും.ക്ഷേത്രം മേൽശാന്തി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.കുന്നത്തൂർ ഗുരുമന്ദിരം ചൈതന്യയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.289.56 സെന്റിമീറ്റർ ഉയരമുള്ള കുട്ടിശങ്കരൻ കൊല്ലം ജില്ലയിലെ തലയെടുപ്പുള്ള പ്രധാന
കൊമ്പന്മാരിൽ ഒരാളാണ്.വിദേശ മലയാളിയായ
കുന്നത്തൂർ ശ്രീചിത്രയിൽ ശ്രീകുമാർ രഘുനാഥനാണ് കുട്ടിശങ്കരന്റെ ഉടമ.7 വർഷം മുമ്പാണ് 52 കാരനായ കുട്ടിശങ്കരനെ തൃശൂരിലെ ഉട്ടോളി ഗ്രൂപ്പിൽ നിന്ന് ശ്രീകുമാർ സ്വന്തമാക്കിയത്.