പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ

Advertisement

കരുനാഗപ്പള്ളി . പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പോലീസിന്റെ പിടിയിലായി. കരുനാഗപ്പള്ളി കല്ലേലിഭാഗം, ശംഭോളി തറയിൽ , നൗഫൽ (19) ആണ് കരുനാഗപ്പള്ളി പോലീസിന്റെ

പിടിയിലായത്. കഴിഞ്ഞ സ്കൂൾ കലോൽസവത്തിന് നൗഫൽ പെൺകുട്ടിയു

മായി സുഹൃത്ത് ബന്ധം സ്ഥാപിക്കുകയും. തുടർന്ന് കഴിഞ്ഞ ജനുവരിമാസത്തിൽ പ്രതി പരിചയം മുതലെടുത്ത് പെൺകുട്ടിയുടെ വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയം അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തുകയും

വിവരം പുറത്ത് പറയാതിരിക്കുവാനായി ഭീഷണിപ്പെടുത്തുകയും ചെയ്തു.

സ്കൂളിൽ അധികൃതർ നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം

പുറത്തു അറിയുന്നത്. തുടർന്ന് മാതാപിതാക്കളുടെ നിർദ്ദേശാനുസരണം കുട്ടി

കരുനാഗപ്പള്ളി പോലീസിന് മൊഴി നൽകി. കരുനാഗപ്പള്ളി പോലീസ് ഇയാൾക്കെതിരെ പോക്സോ

നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ്

പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി പോലീസ്

ഇൻസ്പെക്ടർ ബിജു വിയുടെ നേതൃത്വത്തിൽ എസ്.ഐ ഷാജിമോൻ,

എ.എസ്.ഐ വേണു ഗോപാൽ സി.പി.ഒ മാരായ ഹാഷിം, വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.