ശാസ്താംകോട്ട. റെയില്‍വേ സ്‌റ്റേഷന്‍ഭാഗത്ത് കാട്ടുപന്നിയെത്തി. റെയില്‍വേ സ്റ്റേഷന് അടുത്തുള്ള റോഡില്‍ പന്നി നില്‍ക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. മൈനാഗപ്പള്ളി പഞ്ചായത്തിലാണ് ശാസ്താംകോട്ട റെയില്‍വേ സ്‌റ്റേഷന്‍. കിഴക്കു കടമ്പനാട് നിന്നും പിന്നീട് പോരുവഴിയിലേക്കും അവിടെ നിന്നും ശാസ്താംകോട്ടയ്ക്കും വന്ന പന്നികള്‍ രണ്ടുപഞ്ചായത്തു കൂടി കഴിഞ്ഞാല്‍ കടലാവുന്ന മൈനാഗപ്പള്ളിയില്‍ എത്തിയത് കേവലം ഒരു വര്‍ഷം കൊണ്ടാണ്.
രാത്രി മാത്രം പുറത്തിറങ്ങുന്ന തരത്തിലാണ് പന്നികള്‍. കൃഷി നശീകരണത്തേക്കാള്‍ പന്നികളില്‍ നിന്നുമുണ്ടാകുന്ന ആക്രമണം ജനത്തിന് പരിഭ്രാന്തിയാണ്. ശാസ്താേകോട്ട മുതുപിലാക്കാട് രണ്ട് മാസം മുമ്പാണ് ഒരു സൈക്കിള്‍ യാത്രക്കാരനെ പന്നി ആക്രമിച്ചത്.
വളരെ തുറസായി കൃഷി നടക്കുന്ന ഇടനാട്ടിലൂടെ തീരപ്രദേശം വരെ പന്നി വ്യാപിച്ചത് നിസാരമായി തള്ളാവുന്ന വിഷയമല്ലെന്ന് കര്‍ഷകര്‍ പറയുന്നു