കെഐപി അധികൃതരുടെ അനാസ്ഥ, ശാസ്താംകോട്ട പടിഞ്ഞാറ് മൈനാഗപ്പള്ളി തേവലക്കര മേഖലകളിലേക്ക് കനാല്‍ ജലം വീണ്ടും വൈകി, തടാകത്തെയും ബാധിക്കും

വേങ്ങയിലെ ശുചീകരിക്കാത്ത കനാല്‍
Advertisement

ശാസ്താംകോട്ട. കെഐപി അധികൃതരുടെ അനാസ്ഥ, ശാസ്താംകോട്ട പടിഞ്ഞാറ് മൈനാഗപ്പള്ളി തേവലക്കര മേഖലകളിലേക്ക് കനാല്‍ ജലം എത്താതെ വൈകിയത് ഒരു മാസം.കനാല്‍ തുറക്കല്‍ വൈകിയെന്ന പരാതി വര്‍ദ്ധിച്ചപ്പോള്‍ ദിവസങ്ങള്‍ക്ക് മുമ്പ് കനാല്‍തുറന്നിരുന്നു. മനക്കര പെട്രോള്‍ പമ്പിന് സമീപത്തെ സൈഫണില്‍ മാലിന്യം കയറി അടഞ്ഞ് കനാല്‍ കവിഞ്ഞ് വീടുകള്‍ മുങ്ങിയിരുന്നു. ഇതോടെ കനാല്‍ അടച്ചു. താലൂക്ക് വികസന സമിതിയില്‍ അടക്കം പരാതി ഉയര്‍ന്നതോടെ മോട്ടോര്‍ ഉപയോഗിച്ച് സൈഫണിലെ വെള്ളം വറ്റിച്ച് മാലിന്യം നീക്കാന്‍ ശ്രമം നടക്കുകയാണ്.
ശാസ്താംകോട്ട തടാകത്തിന്റെ തീരമേഖലകളില്‍ വരള്‍ച്ച രൂക്ഷമാണ്. ജലനിരപ്പ് താഴുന്നതോടെ വല്ലാത്ത വരള്‍ച്ചയില്‍ കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുകയാണ്. മുതുപിലാക്കാട് ശാസ്താംകോട്ട മൈനാഗപ്പള്ളി മേഖലയില്‍ കനാല്‍ജലം കൃത്യമായി ഒഴുകിയാല്‍ തടാകത്തില്‍ ഉറവകിട്ടും അത് ജലനിരപ്പിന് ഗുണം ചെയ്യും. തീരത്തുനിന്നും അമിതമായി ജലം വലിയുന്നത് കുറയുമായിരുന്നു.ഒരുമാസം മുമ്‌പേ ജലം എത്തേണ്ട ഈ മേഖലയില്‍ ജലം കിട്ടാതാകുന്നത് തടാകത്തിലെ ഉറവുകളെയും ബാധിക്കുമെന്നാണ് അനുഭവം.

കനാല്‍ ശുചീകരിക്കാതെ തുറന്നതാണ് മാലിന്യം ഒഴുകി സൈഫണ്‍ അടയാനിടയാക്കിയത്. നേരത്തേ തൊഴിലുറപ്പ് തെഴിലാളികലാണ് കനാല്‍ ശുചീകരിച്ചുപോന്നത്. ഇത്തവണ തൊഴിലുറപ്പ് പണിക്കാര്‍ നാട്ടിലെ സ്വകാര്യ പുരയിടങ്ങളില്‍ പണി നടത്തുന്നുവെന്ന വൈരുദ്ധ്യവുമുണ്ട്.

Advertisement