ചവറയില്‍ എന്‍ വിജയന്‍പിള്ള അനുസ്മരണം-വിവിധ പരിപാടികള്‍  

Advertisement

 ചവറ : ചവറയുടെ മുന്‍ എം.എല്‍.എയും പൊതുപ്രവര്‍ത്തകനുമായിരുന്ന എന്‍. വിജയന്‍പിള്ളയുടെ മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ അനുസ്മരണ പരിപാടികള്‍ ചവറയില്‍ നടക്കുന്നു. മാര്‍ച്ച് 8 രാവിലെ വിജയന്‍പിള്ള ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ മടപ്പള്ളി വിജയശ്രീയിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടക്കും. സാമൂഹ്യരാഷ്ട്രിയ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുള്‍പ്പെടെയുള്ള ജനാവലി പങ്കെടുക്കും.

ചവറ മടപ്പള്ളി എം.എസ്.എന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആൻഡ് ടെക്നോളജിയുടെ ആഭിമുഖ്യത്തില്‍ കോളേജ് ആഡിറ്റോറിയത്തില്‍ അനുസ്മരണ സമ്മേളനം മുന്‍ എം.എല്‍.എ കെ.എന്‍.എ ഖാദര്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.എന്‍.രാജന്‍പിള്ള അദ്ധ്യക്ഷത വഹിക്കും. ഡോ.കെ.എ. രതീഷ്, വി.വിജയകുമാര്‍, ഫാദര്‍ റൊമാന്‍സ് ആന്‍റണി, പുനലൂര്‍ സോമരാജന്‍,എസ്.രാമകൃഷ്ണപിള്ള, എന്‍.ചന്ദ്രന്‍പിള്ള, എന്‍.ഉണ്ണികൃഷ്ണപിള്ള, ഡോ.മധു.ആര്‍, ഷഹിനാസ്മോന്‍ തുടങ്ങിയവര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കും.

എന്‍.വിജയന്‍പിള്ള ഗ്രന്ഥശാല സാംസ്കാരിക വേദിയ്ക്ക് നിര്‍മ്മിക്കുന്ന പുതിയകെട്ടിടത്തിന്‍റെ ശിലാസ്ഥാപനകര്‍മ്മവും അനുസ്മരണ സമ്മേളനവും രാവിലെ 8.30 ന് ഗ്രന്ഥശാലാങ്കണത്തില്‍ നടക്കും. അമ്മവീട് ഹെല്‍ത്ത് സെന്‍ററിന് സമീപം നിര്‍മ്മിക്കുന്ന കെട്ടിടത്തിന്‍റെ ശിലാസ്ഥാപന കര്‍മ്മവും അനുസ്മരണ സമ്മേളന ഉദ്ഘാടനവും പി.എസ്.സുപാല്‍ എം.എല്‍.എ നിര്‍വ്വഹിക്കും. കെട്ടിടം നിര്‍മ്മിക്കുന്ന വസ്തുവിന്‍റെ ആധാരം ഡോ.സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ ,മുന്‍ എം.എല്‍.എ ആര്‍.രാമചന്ദ്രന് കൈമാറും.

ഗ്രന്ഥശാല പ്രസിഡന്‍റ് പി.കെ.പ്രശാന്ത് അദ്ധ്യക്ഷത വഹിക്കും.മെഡിക്കല്‍ ക്യാമ്പിന്‍റെ ഉദ്ഘാടനം കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.വിജയകുമാര്‍ നിര്‍വ്വഹിക്കും. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് അഡ്വ.പി.ബി.ശിവന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുന്നു.ജില്ലാപഞ്ചായത്ത് അംഗങ്ങളായ അഡ്വ.സി.പി.സുധീഷ്കുമാര്‍,എസ്.സോമന്‍,ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജെ.സുരേഷ്കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.രതീഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

വൈകുന്നേരം 4.30 ന് സി.പി.ഐ(എം)ന്‍റെ ആഭിമുഖ്യത്തില്‍ ചവറ ബസ് സ്റ്റാന്‍റില്‍ ചേരുന്ന അനുസ്മരണ സമ്മേളനം സി.പി.ഐ(എം) സംസ്ഥാനകമ്മിറ്റി അംഗം പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും.സി.പി.എം മണ്ഡലം കമ്മിറ്റി സെക്രട്ടറി റ്റി.മനോഹരന്‍ അദ്ധ്യക്ഷത വഹിക്കും. സി.പി.എം നേതാക്കളായ എസ്.സുദേവന്‍, കെ.വരദരാജന്‍, പി.കെ.അനിരുദ്ധന്‍, ജി.മുരളീധരന്‍, ആര്‍.രവീന്ദ്രന്‍, ഡോ.സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ, ജെ.ജോയി തുടങ്ങിയവര്‍ പങ്കെടുക്കും.