കരുനാഗപ്പള്ളിയിൽ ഓപ്പൺ ഫ്‌ളൈഓവർ ആണെന്ന് ഉറപ്പായി

Advertisement

കരുനാഗപ്പള്ളി.ദേശീയ പാതാവികസനത്തിന്‍റെ ഭാഗമായി കരുനാഗപ്പള്ളി ടൗണില്‍ ഓപ്പൺ ഫ്‌ളൈഓവർ നിർമ്മിക്കും. 1.45 കിലോമീറ്റർ നീളത്തിൽ മോഡൽ സ്‌കൂളിന് സമീപത്തു നിന്ന് ആരംഭിക്കുന്ന ഫ്‌ളൈഓവർ ലാലാജി ജംഗ്ഷന് തെക്കുവശം അവസാനിക്കും.പാലത്തിന്റെ തൂണുകളുടെ മാർക്കിങ് പൂർത്തിയായി. പൈലിങ് പ്രവർത്തികൾ ഉടൻ ആരംഭിക്കും.

ആറു വരിയിലാണ് മേൽപാലം നിർമ്മിക്കുന്നത്.കൂടാതെ രണ്ടു വരി വീതമുള്ള സർവീസ് റോഡും ഓടയും നടപ്പാതയും ഇരുവശങ്ങളിലും ഉണ്ടാകും.കലുങ്ക്,ഓട,സർവീസ് റോഡ്,മെയിൻ റോഡ്,പ്രധാന പാതയെയും സർവീസ് റോഡിനെയും വേർതിരിക്കുന്ന സെപ്പറേഷൻ വാൾ എന്നിവയുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു.പുതിയകാവ്,ചങ്ങൻകുളങ്ങര എന്നിവടങ്ങളിൽ അടിപ്പാതയുടെ ഭാഗമായുള്ള ഭിത്തി നിർമ്മാണം തുടങ്ങി.

കന്നേറ്റിയിൽ പുതിയതായി നിർമ്മിക്കുന്ന പാലത്തിന്റെ പൈലിങ് പ്രവർത്തികൾ വേഗത്തിൽ പുരോഗമിക്കുന്നു.വൈദ്യുത  പോസ്റ്റുകൾ മാറ്റിയിടുന്ന പ്രവർത്തി 80% പൂർത്തിയായി.പുതിയ പോസ്റ്റുകളിൽ വൈദ്യുതി ലൈനുകൾ സ്ഥാപിക്കുന്ന ജോലികളും പുരോഗമിക്കുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള വിശ്വ സമുദ്ര എഞ്ചിനീയറിംഗ് കമ്പനിയാണ് റോഡിന്റെ കരാർ ഏറ്റെടുത്തിട്ടുള്ളത്. കൊല്ലം ജില്ലയില്‍ മറ്റ് പലയിടത്തും റോഡ് മതില്‍ക്കെട്ടുപോലെയാണ് (എലിവേറ്റഡ് ഹൈവേ)നിര്‍മ്മിക്കുന്നത്.